Health Tips: വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

Published : Jun 07, 2024, 07:52 AM IST
Health Tips: വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

Synopsis

വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.  രാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.  രാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹനം

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് ഏലയ്ക്ക. ഗ്യാസ്ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അസിഡിറ്റിയെ തടയാനും ഏലയ്ക്ക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

2. രോഗ പ്രതിരോധശേഷി 

ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വെള്ളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ചുമ, ജലദോഷം, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവ ഗുണം ചെയ്യും. 

3. ഹൃദയം 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

4. പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഏലയ്ക്ക വെള്ളം കുടിക്കാം. 

5. വയറു കുറയ്ക്കാന്‍

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്. 

6. വായ്നാറ്റം

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാനും സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക വെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഗുണം ചെയ്യും. 

7. ചര്‍മ്മം  

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ചീര മാത്രമല്ല, അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

youtubevideo


 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍