രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ പലതാണ്

By Web TeamFirst Published Oct 25, 2020, 11:36 AM IST
Highlights

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നുണ്ടെന്ന് അപ്പോളോ ടെലിഹെൽത്തിലെ ഡയറ്റീഷ്യൻ ഡോ. ദീപിക റാണി പറയുന്നു. 

ദിവസവും രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മാത്രമല്ല മലബന്ധം പ്രശ്‌നം അകറ്റാനും സഹായിക്കുന്നു. പാലിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. 

കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിനുകളായ ബി 2, ബി 12 എന്നിവ ധാരാളമായി പാലിൽ അടങ്ങിയിരിക്കുന്നു. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നുണ്ടെന്ന് അപ്പോളോ ടെലിഹെൽത്തിലെ ഡയറ്റീഷ്യൻ ഡോ. ദീപിക റാണി പറയുന്നു. 

ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഇളം ചൂടുള്ള പാൽ കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച്  ഡോ. ദീപിക പറയുന്നു.

നല്ല ഉറക്കത്തിന്...

ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പാല്‍ മികച്ചതാണ്. പാലിലുള്ള അമിനോആസിഡായ 'ട്രൈപ്‌റ്റോഫാന്‍' (Tryptophan) ഉറക്കം സുഗമമാക്കാന്‍ സഹായിക്കുന്നു. മനസ്സിനെയും ശരീരത്തെയും വിശ്രമിക്കാൻ ഇളം ചൂടുള്ള പാൽ സഹായിക്കുന്നു. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഒരു ഗ്ലാസ് ചെറു ചൂടുള്ള പാൽ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

 

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു...

 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് പാലിനുണ്ടെന്ന് ഡോ. റാണി പറയുന്നു.  പ്രഭാതഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് പ്രമേഹരോഗികൾക്ക് അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുമെന്ന് അടുത്തിടെ ഒരു പഠനം വ്യക്തമാക്കിയിരുന്നു. 

ഭാരം കുറയ്ക്കാൻ...

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. റാണി പറയുന്നു. പ്രഭാതഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് ഉച്ചഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

 

 

എല്ലുകളെ ബലമുള്ളതാക്കുന്നു...

എല്ലുകളുടെ വളർച്ചയ്‌ക്ക് ശക്‌തി പകരുന്നത് കാൽസ്യമാണ്. കാൽസ്യവും വിറ്റമിൻ ഡിയും ആഗിരണം ചെയ്യുന്നതിലെ തകരാറുകൾ എല്ലുകളുടെ ബലക്ഷയത്തിന് കാരണമാകാം. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കാര്യമായി കുറഞ്ഞാൽ പേശികളുടെ ചലനത്തെയും അത് ബാധിക്കും. ' പാലിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. പാൽ കുടിക്കുന്നത് അസ്ഥി സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു...'- ഡോ. റാണി പറയുന്നു.

പല്ലിന്റെ ആരോ​ഗ്യത്തിന്...

പല്ലിന്റെ ആരോ​ഗ്യത്തിന് പാൽ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. പാൽ പല്ലിന്റെ ഇനാമലിൽ ഒരു സംരക്ഷണ ഫലമുണ്ടാക്കുന്നു. ഇത് പല്ലുകൾ നശിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം; പാൽ ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ


 

click me!