മത്തങ്ങക്കുരു കളയേണ്ട, ​ഗുണങ്ങൾ ചെറുതൊന്ന‌ുമല്ല

Web Desk   | Asianet News
Published : Oct 24, 2020, 03:53 PM ISTUpdated : Oct 24, 2020, 04:07 PM IST
മത്തങ്ങക്കുരു കളയേണ്ട, ​ഗുണങ്ങൾ ചെറുതൊന്ന‌ുമല്ല

Synopsis

ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്താനും ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങക്കുരു. 

മത്തങ്ങയുടെ കുരു കാഴ്ച്ചയിൽ ചെറുതാണെങ്കിലും ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകഗുണങ്ങൾ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ രക്തക്കുഴലുകൾ നിലനിർത്താനും ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങക്കുരു. മത്തങ്ങക്കുരുവിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

1. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു...

 മത്തങ്ങക്കുരു പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മാത്രമല്ല പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കാരണം ഈ മത്തങ്ങക്കുരുവിൽ ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ട്, ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

 

 

2. ഹൃ​ദയത്തെ സംരക്ഷിക്കുന്നു...

മത്തങ്ങക്കുരുവിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ ഇവയുണ്ട്. ഇവ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. നൈട്രിക് ഓക്സൈഡിന്റെ ഉൽപാദനം കൂട്ടാനും മത്തങ്ങയ്ക്കു കഴിവുണ്ട്. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുകയും ഇത് രക്തപ്രവാഹം കൂട്ടുകയും ധമനികളിൽ പ്ലേക്ക് അടിയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

 

 

3. നല്ല ഉറക്കത്തിന് സഹായിക്കുന്നു...

മത്തങ്ങാക്കുരുവിൽ ഉറക്കത്തിന് സഹായിക്കുന്ന അമിനോ ആസിഡ് ആയ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. മത്തങ്ങാക്കുരുവിലെ സിങ്ക്, ട്രിപ്റ്റോഫാനെ സെറാടോണിൻ ആയും പിന്നീട് മെലാടോണിൻ ആയും മാറ്റുന്നു. ഈ ഹോർമോൺ ആണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്.

 

 

4. മുടി കരുത്തുള്ളതാക്കുന്നു...

മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന അമിനോ ആസിഡാണ് കുക്കുർബിറ്റാസിൻ (cucurbitacin). ഇത് മത്തങ്ങാക്കുരുവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, വിറ്റാമിൻ സിയും മത്തങ്ങക്കുരുവിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മുടി ബലമുള്ളതാക്കാനും മുടികൊഴിച്ചിൽ കുറയ്ക്കാനും മത്തങ്ങക്കുരു ഏറെ നല്ലതാണ്.

 

 

 

5. എല്ലിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലത്...

ആരോഗ്യമുള്ള ശരീരം വേണമെങ്കിൽ എല്ലുകൾക്ക് നല്ല ബലം വേണം. മത്തങ്ങയുടെ കുരുവിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലിന്റെ വികാസത്തിന് വളരെ ആവശ്യമായ ഘടകമാണ്.

 

 

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലിന്റെ ദൃഢത വർദ്ധിപ്പിക്കുന്നു. കൂടാതെ, അസ്ഥിക്ഷയവും തടയുവാൻ ഇതുമൂലം സാധിക്കുന്നു. 

ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാം; കഴിക്കൂ ഈ മൂന്ന് തരം ചായകള്‍...

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍