കുട്ടികൾക്ക് ഈന്തപ്പഴം നൽകാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

Published : Jun 20, 2023, 10:57 PM ISTUpdated : Jun 20, 2023, 11:01 PM IST
കുട്ടികൾക്ക് ഈന്തപ്പഴം നൽകാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

Synopsis

വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം.  

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം.

കുട്ടികള്‍ക്ക് ദിവസവും ഈന്തപ്പഴം കൊടുക്കുന്നത് അവര്‍ക്ക് ഊർജം നൽകാന്‍ സഹായിക്കും. കുട്ടികളുടെ അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം എന്നിവ  ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഇവയിൽ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടികളുടെ മസ്തിഷ്ക വികസനത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും സഹായകമാണ്. ഉയർന്ന അളവിൽ അയൺ അടങ്ങിയിട്ടുള്ള ഈന്തപ്പഴം കുട്ടികളിലെ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 

കുട്ടികൾക്ക് പലപ്പോഴും ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ കുട്ടികളിലെ മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവ അകറ്റാൻ സഹായിക്കും. ആന്‍റി ഓക്സിഡന്‍റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: മലബന്ധം തടയാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ പത്ത് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍