എല്ലുകളുടെ ബലത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം കാത്സ്യം അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍...

Published : Jun 20, 2023, 06:50 PM ISTUpdated : Jun 20, 2023, 06:51 PM IST
എല്ലുകളുടെ ബലത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം കാത്സ്യം അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍...

Synopsis

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. ഇന്ന് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആദ്യം ചെയ്യേണ്ടത്.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലിന്‍റെ ബലത്തിന് മാത്രമല്ല മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം.

അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ‌ ഫാറ്റും ഇവയില്‍ കുറവാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്...

നട്സും അതുപോലെ എള്ള്, ചിയ പോലുള്ള വിത്തിനങ്ങളിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാവുന്നതാണ്. 

മൂന്ന്...

ബീന്‍സ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, മറ്റ് മിനറലുകള്‍ എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോയ ബീന്‍സ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്...

ഇലക്കറികളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

അഞ്ച്...

മത്സ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: സീതപ്പഴം കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഇക്കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍