ദിവസവും ഒരു പിടി ഫ്‌ളാക്‌സ് സീഡ് കഴിക്കൂ; ഈ രോഗങ്ങളെ തടയാം...

Published : Oct 06, 2023, 09:51 AM ISTUpdated : Oct 06, 2023, 09:54 AM IST
 ദിവസവും ഒരു പിടി ഫ്‌ളാക്‌സ് സീഡ് കഴിക്കൂ; ഈ രോഗങ്ങളെ തടയാം...

Synopsis

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ദിവസവും ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നതിന്‍റെ ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് പതിവായി കഴിക്കുന്നത്  ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. 

രണ്ട്...

ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫ്‌ളാക്‌സ് സീഡ്‌ ഓയിലും ഇതിന് സഹായിക്കും. 

മൂന്ന്...

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്‌ളാക്‌സ് സീഡുകളും ഫ്‌ളാക്‌സ് സീഡ്‌ ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

നാരുകള്‍ അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.  ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

അഞ്ച്...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്‌ളാക്‌സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ആറ്...

ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാനും ഫളാക്‌സ് സീഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്...

കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. 

എട്ട്... 

വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ ധാരാളം അടങ്ങിയ ഫളാക്‌സ് സീഡുകള്‍ കഴിക്കുന്നത് തലമുടി വളരാനും സഹായിക്കും. 

Also read: ഗൗട്ട് വേദന കഠിനമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി...

youtubevideo

PREV
click me!

Recommended Stories

അടിപൊളി മഷ്‌റൂം മസാല ദോശ തയ്യാറാക്കാം
പര്‍പ്പിള്‍ ക്യാബേജ് കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ