പച്ചക്കായ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നത് എങ്ങനെ?

Published : May 07, 2019, 10:35 PM IST
പച്ചക്കായ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നത് എങ്ങനെ?

Synopsis

പച്ചക്കായ എല്ലാവരുടെയും വീടുകളിലെ ഇഷ്ടവിഭവം തന്നെയാണ്. പച്ചക്കായ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്.

പച്ചക്കായ എല്ലാവരുടെയും വീടുകളിലെ ഇഷ്ടവിഭവം തന്നെയാണ്. പച്ചക്കായ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തോരന്‍ മുതല്‍ ഉപ്പേരി വരെ നമ്മള്‍ പച്ചക്കായ കൊണ്ട് ഉണ്ടാക്കാറുണ്ട്. എന്നാല്‍ പച്ചക്കായയുടെ ആരോഗ്യ ഗുണത്തെ കുറിച്ച് പലര്‍ക്കും അറിയില്ല.

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല.  പച്ചക്കായയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയറ് നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനെ തടയും. അങ്ങനെ അമിത ഭാരം നിയന്ത്രിക്കാന്‍ കഴിയും. 


 

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി