നിസാരക്കാരനല്ല പച്ചമുളക് ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

Published : Aug 13, 2023, 05:39 PM IST
നിസാരക്കാരനല്ല പച്ചമുളക് ; ​ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

Synopsis

ഹൃദയത്തെയും രക്തധമനികളെയും സംമ്പന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. പ്രത്യേകിച്ച് ഇത് രക്തധമനികൾ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.  

എല്ലാ ഭക്ഷണങ്ങളിലും നാം ചേർത്ത് വരുന്ന ഒന്നാണ് പച്ചമുളക്. എരിവിന് വേണ്ടി കറിയിലും മറ്റും ചേർക്കുമെങ്കിലും ആവശ്യം കഴിഞ്ഞാൽ കറിവേപ്പിലെ പോലെ വലിച്ചെറിയുന്ന മറ്റൊരു വസ്തുവാണ് പച്ചമുളക്. എന്നാൽ, വൈറ്റമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്.

പച്ചമുളകിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളെ അകറ്റി നിർത്താനും പച്ചമുളകിന് കഴിയും. വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാൽ നിങ്ങളുടെ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. കൂടാതെ പച്ചമുളകിൽ വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.

ഹൃദയത്തെയും രക്തധമനികളെയും സംമ്പന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. പ്രത്യേകിച്ച് ഇത് രക്തധമനികൾ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.

കൂടാതെ രക്തത്തിലെ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, പ്ലേറ്റ്ലെറ്റ് അഗ്രഗേഷൻ എന്നിവ കുറയ്ക്കുന്നതിലൂടെയും ഫൈബ്രിനോലൈറ്റിക് പ്രവർത്തനം വർദ്ധിപ്പിക്കുന്നതിലൂടെയും രക്തപ്രവാഹത്തിന് സാധ്യത കുറയ്ക്കുന്നു.

പച്ചമുളകിലെ ക്യാപ്‌സൈസിൻ മൂക്കിലെയും സൈനസുകളിലെയും മ്യൂക്കസ് മെംബറേൻസിനെ ഉത്തേജിപ്പിക്കുന്നു. ക്യാപ്‌സൈസിൻ ചർമ്മത്തിലൂടെയുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും മ്യൂക്കസ് സ്രവണം നേർത്തതാക്കുകയും ചെയ്യുന്നു. 

മാനസിക സമ്മർദ്ധവും വേദനയും കുറയ്ക്കാൻ വേണ്ടിയുള്ള മൂലകമാണ് എൻഡോർഫിൻസ്. പച്ചമുളക് കഴിച്ചാൽ ശരീരത്തിൽ സ്വാഭാവികമായി എൻഡോർഫിൻസ് ഉൽപ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മർദ്ദം കുറയ്ക്കാനാകും. 

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയ പച്ചമുളക് ആരോഗ്യമുള്ള കണ്ണുകൾക്കും ചർമ്മത്തിനും രോഗപ്രതിരോധ സംവിധാനത്തിനും മികച്ചതാണ്. സ്വാഭാവികമായ അയൺ ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് പച്ചമുളക്. പച്ചമുളകിൽ വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അസ്ഥിക്ഷയം എന്ന രോഗാവസ്ഥയ്ക്ക് പച്ചമുളക് കഴിക്കുന്നത് ഗുണം ചെയ്യും. 

ഓവുലേഷന്‍ ദിവസങ്ങൾ തിരിച്ചറിയാം ; അഞ്ച് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

 

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി