ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ, അറിയാം ഗുണങ്ങള്‍...

Published : Aug 13, 2023, 02:08 PM ISTUpdated : Aug 13, 2023, 02:14 PM IST
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ, അറിയാം ഗുണങ്ങള്‍...

Synopsis

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിഷാദം, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയവയെ കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നത്. ഹൃദയത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് ഗുണകരമാണ്. 

നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും  കരളിന്‍റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ് എന്നാണ് പല പഠനങ്ങളും പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിഷാദം, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയവയെ കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. ഹൃദയത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് ഗുണകരമാണ്. 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഒമേഗ 3 ഫാറ്റി ആസിഡ് എന്ന് കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കും ആദ്യം മനസില്‍ വരുന്നത് സാല്‍മണ്‍ ഫിഷ് ആയിരിക്കും. ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സാണ് സാല്‍മണ്‍ ഫിഷ്. കൂടാതെ വിറ്റാമിന്‍ ഡിയും ബിയും മറ്റ് പ്രോട്ടീനുകളും  അടങ്ങിയ ഇവ ശരീരത്തിന് ഏറേ നല്ലതാണ്. അതിനാല്‍ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

രണ്ട്...

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്സ്. മഗ്നീഷ്യം, കോപ്പര്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വാള്‍നട്സ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും  സഹായിക്കും. കൂടാതെ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

മൂന്ന്...

ഫ്‌ളാക്‌സ് സീഡ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

സോയാ ബീന്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, വിറ്റാമിന്‍ കെ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയൊടെപ്പം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയതാണ് സോയാ ബീന്‍സ്.

അഞ്ച്...

മുട്ടയാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ആറ്...

ചിയ സീഡ്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ഏഴ്... 

ചെമ്മീന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഒന്നും അമിതമായി കഴിക്കരുത്

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഈ ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ഹൃദയത്തെ സംരക്ഷിക്കാം...

youtubevideo

PREV
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ