നേന്ത്രപ്പഴം നന്നായി പഴുത്തതാണോ കുറച്ച് പഴുത്തതാണോ ഇഷ്ടം? അറിയാം ഇവയുടെ ഗുണങ്ങള്‍...

By Web TeamFirst Published Apr 5, 2021, 9:22 PM IST
Highlights

നേന്ത്രപ്പഴം നന്നായി പഴുത്തതിനും കുറച്ച് പഴുത്തതിനും പല തരത്തിലുള്ള ഗുണങ്ങളാണുള്ളത് എന്നാണ് ആയുര്‍വേദ ഡോക്ടറായ ഡിക്‌സ ബവ്‌സാര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നത്. 

വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. ഇവ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. വിറ്റാമിന്‍ എ, ബി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ നേന്ത്രപ്പഴം ആരോഗ്യത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നേന്ത്രപ്പഴം നന്നായി പഴുത്തതിനും കുറച്ച് പഴുത്തതിനും പല തരത്തിലുള്ള ഗുണങ്ങളാണുള്ളത് എന്നാണ് ആയുര്‍വേദ ഡോക്ടറായ ഡിക്‌സ ബവ്‌സാര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നത്. കുറച്ച് പഴുത്ത പഴം പ്രിബയോട്ടിക്കിന്റെ പ്രധാന സ്രോതസ്സാണ്. പഞ്ചസാരയുടെ അളവ് കുറഞ്ഞ ഒരു പഴം കഴിക്കാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍, ഇത് തിരഞ്ഞെടുക്കാമെന്നും ഡിക്‌സ പറയുന്നു. 

 

എന്നാല്‍ നന്നായി പഴുത്ത ബ്രൗണ്‍ നിറമുള്ള പഴമാണെങ്കില്‍, അവ വളരെ വേഗത്തില്‍ ദഹിക്കുമത്രേ. ധാരാളം ആന്റിഓക്‌സിഡന്‍സുകളുള്ള ഇവ മധുരപ്രിയര്‍ക്ക് ഉത്തമമാണ്. 

രാവിലെ വര്‍ക്കൗട്ടിന് ശേഷവും നാലുമണി പലഹാരമായും  നേന്ത്രപ്പഴം കഴിക്കാം. എന്നാല്‍ ഉച്ചയൂണിനൊപ്പമോ ശേഷമോ രാത്രി ഭക്ഷണത്തിനൊപ്പമോ ശേഷമോ, പാലിനൊപ്പമോ ശേഷമോ ഇവ കഴിക്കാന്‍ പാടില്ല എന്നും ഡിക്‌സ പറയുന്നു. 

Also Read: കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്കടുത്ത് വിലമതിക്കുന്ന പച്ചക്കറി; അമ്പരക്കേണ്ട, സംഗതി സത്യമാണ്...

click me!