തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Published : Aug 15, 2023, 09:07 AM ISTUpdated : Aug 15, 2023, 09:08 AM IST
തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Synopsis

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ല ഭക്ഷണങ്ങള്‍ നോക്കി കഴിക്കുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനും  വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് പ്രധാനമാണ്.

ശരീരത്തിന്‍റെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ല ഭക്ഷണങ്ങള്‍ നോക്കി കഴിക്കുക എന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനും  വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് പ്രധാനമാണ്. 

അത്തരത്തില്‍ തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി  കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

സിട്രസ് പഴങ്ങൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം. 

രണ്ട്... 

വാള്‍നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഇവയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്... 

ഗ്രീന്‍ ടീ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീൻ ടീ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്.  ഇത് ചർമ്മത്തെ പോഷിപ്പിക്കാൻ സഹായിക്കുന്നു. അതിനാല്‍ പതിവായി ഗ്രീന്‍ ടീ കുടിക്കാം. 

അഞ്ച്...

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ കൊളാജിൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: കഞ്ഞിവെള്ളം വെറുതെ കളയാതെ കുറച്ച് ഉലുവ ഇട്ടുവെയ്ക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

Health Tips : ചൂട് കാലത്ത് ഫ്ലേവേർഡ് യോഗർട്ട് നിർബന്ധമായും ഒഴിവാക്കണം, കാരണം
ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്