കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍

Published : Nov 09, 2024, 09:58 PM ISTUpdated : Nov 09, 2024, 09:59 PM IST
കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍

Synopsis

പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. മദ്യപാനം കരളിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതുപോലെ ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.   

ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കരളിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. മദ്യപാനം കരളിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതുപോലെ ചില ഭക്ഷണങ്ങളും കരളിന് നല്ലതല്ല. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. പഞ്ചസാര, ഉപ്പ്

പഞ്ചസാരയുടെയും ഉപ്പിന്‍റെയും അമിത ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക.

2. സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, റെഡ് മീറ്റ്

റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ തുടങ്ങിയവ പതിവായി കഴിക്കുന്നതും ഫാറ്റി ലിവറിനും മറ്റ് കരള്‍ രോഗങ്ങള്‍ക്കും കാരണമായേക്കാം. കാരണം ഇവയിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാം. അതിനാല്‍ സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

3. കാര്‍ബോഹൈട്രേറ്റ്

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ചോറ്, വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

4. ഓയിലി ഫുഡ്

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും.

കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വെളുത്തുള്ളി, മഞ്ഞള്‍, ഇഞ്ചി,  ഗ്രീന്‍ ടീ, ബീറ്റ്റൂട്ട്, അവക്കാഡോ, ബെറി പഴങ്ങള്‍, ക്രൂസിഫറസ് പച്ചക്കറികള്‍, വാള്‍നട്സ്, ഫാറ്റി ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന നട്സും ഡ്രൈ ഫ്രൂട്ട്സും

youtubevideo

PREV
click me!

Recommended Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍