വൻകുടൽ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്ന 5 ഭക്ഷണങ്ങൾ
വൻകുടൽ അർബുദം എന്നാൽ അസാധാരണ കോശങ്ങളുടെ അമിതവളർച്ച കൊണ്ടുണ്ടാകുന്ന ഒരു ക്യാൻസറാണ്. മാറിയ ഭക്ഷണരീതിയും ജീവിതശൈലിയിലുള്ള മാറ്റങ്ങളുമാണ് ഇതുണ്ടാകുന്നതിന്റെ കാരണം. ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ.
15

Image Credit : Getty
അമിതമായി വറുത്ത ഭക്ഷണങ്ങൾ
ഫ്രഞ്ച് ഫ്രൈസ്, നഗ്ഗറ്റ്സ് തുടങ്ങിയ അമിതമായി വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത കൂട്ടുന്നു. ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കാം.
25
Image Credit : Getty
റെഡ് മീറ്റ്
അമിതമായി ബീഫ്, പന്നിയിറച്ചി തുടങ്ങിയ റെഡ് മീറ്റുകൾ ഫ്രൈ ചെയ്തും ഗ്രിൽ ചെയ്തും കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു.
35
Image Credit : Getty
സംസ്കരിച്ച മാംസം
ബേക്കൺ, സോസേജ്, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു.
45
Image Credit : Getty
മദ്യം
നിരന്തരമായി മദ്യം കുടിക്കുന്നത് വൻകുടൽ ക്യാൻസർ ഉണ്ടാവാൻ കാരണമാകുന്നു. ചെറിയ അളവിൽ കുടിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
55
Image Credit : Getty
ഫൈബർ ഇല്ലാത്ത ഭക്ഷണങ്ങൾ
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ ഡയറ്റിൽ ഫൈബറുള്ള ഭക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
Latest Videos

