
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. അത്തരത്തില്‍ പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. പശുവിന്‍ പാല്‍
കാത്സ്യം ധാരാളം അടങ്ങിയ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
2. ബദാം
ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ബദാം കഴിക്കുന്നത് ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കാനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
3. ഇലക്കറികള്‍
ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇലക്കറികള്‍ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. ഓറഞ്ച്
വിറ്റാമിന്‍ സി മാത്രമല്ല, കാത്സ്യവും അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഓറഞ്ച് കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
5. എള്ള്
എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. ചിയാ സീഡ്
ഫൈബറിനും ഒമേഗ 3 ഫാറ്റി ആസിഡിനും പുറമേ കാത്സ്യവും ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചിയാ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
7. അത്തിപ്പഴം
ഫിഗ്സ് അഥവാ അത്തിപ്പഴത്തിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.