ഇവ കഴിക്കൂ, ഓർമ്മശക്തി വർദ്ധിപ്പിക്കാം

Web Desk   | Asianet News
Published : Feb 17, 2022, 02:48 PM ISTUpdated : Feb 17, 2022, 03:42 PM IST
ഇവ കഴിക്കൂ, ഓർമ്മശക്തി വർദ്ധിപ്പിക്കാം

Synopsis

ധാരാളം ആന്റിഓക്സിഡന്റ്‌സ് അടങ്ങിയ ബ്ലൂബെറീസ് തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് നിങ്ങള്‍ക്ക് ഓര്‍മശക്തിയും ഏകാഗ്രതയും നൽകും.

തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിൽ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഓർമക്കുറവ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓർമക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ...

ഒന്ന്...

ധാരാളം ആന്റിഓക്സിഡഡന്റും വൈറ്റമിൻ ബി-6, ഇ, ഒമേഗ-3, ഫാറ്റി ആസിഡ് എന്നിവയൊക്കെ അടങ്ങിയ ഭക്ഷണമാണ് ബദാം. ഇത് നിങ്ങളുടെ ഓർമശക്തി കൂട്ടാൻ സഹായിക്കും. ഇത്തരം പോഷകമൂല്യങ്ങൾ തലച്ചോറിൽ നന്നായി പ്രവർത്തിക്കും.

രണ്ട്...

ഒമേഗ-3 യും ഫാറ്റി ആസിഡും ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിൻ ഇ യും അടങ്ങിയ വാൽനട്‌ കഴിക്കുക. വാൽനട്ട് കഴിക്കുന്നത് നിങ്ങളുടെ വൈജ്ഞാനിക പ്രവർത്തനം, മെമ്മറി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തും.

മൂന്ന്...

ഓർമശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്ന മറ്റൊരു മാർഗമാണ് പിസ്ത കഴിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന തയാമിൻ ഓർമശക്തി കൂട്ടാൻ സഹായിക്കുന്നു.

നാല്...

ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ബ്ലൂബെറീസ് തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് നിങ്ങൾക്ക് ഓർമശക്തിയും ഏകാഗ്രതയും നൽകും.

 

 

അഞ്ച്...

ഓർമ്മശക്തി കൂട്ടാൻ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങൾ കഫീൻ, ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈൻ പോലെയുള്ള  ചില "നല്ല" ന്യൂറോ ട്രാൻസ്മിറ്ററുകളും കഫീൻ വർദ്ധിപ്പിക്കും.

ആറ്...

കൊഴുപ്പുള്ള  മീൻ, ട്യൂണ, പുഴ മീൻ എന്നിവ കഴിക്കുക. ഇതിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന് നല്ലതാണ്. ഇത് നിങ്ങളുടെ ഹൃദയത്തിനും നല്ലതാണ്. ഒമേഗ -3 നിങ്ങളുടെ തലച്ചോറിന് നിരവധി അധിക ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

ഏഴ്...

രുചിയിലും ഗുണത്തിലും മുമ്പിലാണ് നിലക്കടല. നിലക്കടലയിൽ അടങ്ങിയിട്ടുളള വൈറ്റമിൻ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്റെ പ്രവർത്തനത്തിനാവശ്യമായ തയാമിനും നിലക്ക‍ടലയിലുണ്ട്.

എട്ട്...

കോളിൻ എന്ന വൈറ്റമിന്റെ കലവറയാണ് മുട്ട. ഓർമ ശക്തി നില നിറുത്തുന്ന കോശങ്ങളുടെ നിർമാണത്തിന് ഈ വൈറ്റമിൻ അത്യാവശ്യമാണ്.

 

 

ഒൻപത്...

ബുദ്ധി വർദ്ധിപ്പിക്കാനും ചിന്താശേഷി വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഇലക്കറികൾ. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിൽ വൈറ്റമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു.

പത്ത്...

ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാൽ. പാലിൽ നിന്ന് വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

Read more  വൃക്കകളുടെ ആരോ​ഗ്യത്തിന് ഈ ഡയറ്റ് മികച്ചത്...

PREV
Read more Articles on
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍