
വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വണ്ണം കുറയ്ക്കാന്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. പയറുവർഗങ്ങള്‍
പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയ പയറു വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
2. മധുരക്കിഴങ്ങ്
ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതു കൊണ്ടുതന്നെ ഇവ വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
3. മഞ്ഞള്‍
മഞ്ഞളിലെ കുര്‍കുമിനിന് കൊഴുപ്പ് കത്തിച്ചു കളയാനുള്ള കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും.
4. ബദാം
പ്രോട്ടീനും ഫൈബറും അടങ്ങിയ ബദാം കുതിര്‍ത്ത് വെറും വയറ്റിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
5. ബീറ്റ്റൂട്ട്
ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6. ക്യാരറ്റ്
കലോറി വളരെ കുറഞ്ഞ ക്യാരറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
7. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.