
ലോകത്തെ അമ്പത് മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയില്‍ 39-ാം സ്ഥാനത്ത് ഇടംപിടിച്ച് വടാപാവ്. പ്രമുഖ ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ലിസ്റ്റിലാണ് മഹാരാഷ്ട്രയുടെ സ്വന്തം വടാപാവ് ഇടംനേടിയത്. അറബ് രാജ്യത്തുനിന്ന് വന്ന് ഇന്ന് നിരവധി ലോകത്തെങ്ങും ആരാധകരുള്ള ഷവര്‍മയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. വിയറ്റ്‌നാം സ്‌നാക്‌സ് ബാന്‍ മി രണ്ടാം സ്ഥാനത്തും ടര്‍ക്കിഷ് സാന്‍ഡ് വിച്ച് ടോംബിക് ഡോണര്‍ മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം ആദ്യമായല്ല വടാപാവിന് ഇത്തരത്തിലൊരു ആദരം കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ 19-ല്‍ ആയിരുന്നു വടാപാവിന്റെ സ്ഥാനം. 1960-ല്‍ മുംബൈയില്‍ ദാദാര്‍ സ്‌റ്റേഷനിലെ തെരുവുകച്ചവടക്കാരന്‍ അശോക് വൈദ്യയാണ് വടാപാവ് ആദ്യമായി തയ്യാറാക്കിയതെന്നാണ് പറയപ്പെടുന്നത്. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് കിട്ടുന്ന ഭക്ഷണം പിന്നീട് രാജ്യം ഏറ്റെടുക്കുകയായുന്നു. ബോംബെ ബർഗർ എന്നാണ് മഹാരാഷ്ട്രക്കാർ വടാപാവിനെ വിളിക്കുന്നത്.
ബ്രെഡ് ബണ്ണ് അഥവാ പാവിന് നടുക്ക് ഉരുളക്കിഴങ്ങ് കൊണ്ടുള്ള മസാല നിറച്ച് തയാറാക്കുന്നത് വടാപാവ്. ഉരുളക്കിഴങ്ങ് ഉടച്ച് മല്ലിയിലയും പച്ചമുളകും ചേർത്ത് കുഴച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. വടക്കൊപ്പം പാവിനിടയിൽ പുതിനയും മല്ലിയിലയും ചേർത്തുണ്ടാക്കിയ എരിവുള്ള പച്ച ചട്നി ഒഴിക്കും.
Also read: പാലില്‍ ഇവ ചേര്‍ത്ത് രാത്രി കുടിക്കൂ; അറിയാം ഗുണങ്ങള്‍