കുട്ടികൾക്ക് വേണ്ടത് ഹെൽത്തി ഫുഡ്; നൽകാം ഈ 4 ഭക്ഷണങ്ങൾ

By Web TeamFirst Published Jul 2, 2019, 10:37 PM IST
Highlights

അമ്മമാർ കുട്ടികൾക്ക് നല്ലൊരു ഹെൽത്തി ഡയറ്റ് ചാർട്ട് തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികൾക്ക് തയ്യാറാക്കുന്ന ഡയറ്റ് ചാർട്ടിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

കുട്ടികളുടെ ആരോ​​ഗ്യത്തിന് പ്രധാനമായി വേണ്ടത് പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ്. വിറ്റാമിൻ, പ്രോട്ടീൻ, കാത്സ്യം എന്നിവയെല്ലാം ഒരു കുഞ്ഞിന്റെ ശരീരത്തിന് വളരെ പ്രധാനമാണ്. അത് കൊണ്ട് തന്നെ അമ്മമാർ കുട്ടികൾക്ക് നല്ലൊരു ഹെൽത്തി ഡയറ്റ് ചാർട്ട് തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികൾക്ക് തയ്യാറാക്കുന്ന ഡയറ്റ് ചാർട്ടിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്...

ഒന്ന്...

പാല്‍ എന്നത് കുട്ടികള്‍ക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
കുട്ടികൾക്ക് ദിവസവും ഒരു ​ഗ്ലാസ് പശുവിൻ പാൽ നൽകുന്നത് വിളർച്ച വരാതിരിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുമെന്ന് നോർത്ത് കരോലിന സർവകലാശാലയിലെ പ്രൊഫസറായ ആമി ലാന പറയുന്നു.

രണ്ട്...

ബദാം ,പിസ്ത, കശുവണ്ടി തുടങ്ങിയവ കുട്ടികൾക്ക് നിർബന്ധമായും നൽകുക. ബദാം വെള്ളത്തിൽ കുതിർത്ത് നൽകുന്നതാകും കൂടുതൽ നല്ലത്. പിസ്ത, കശുവണ്ടി എന്നിവ ദിവസവും മൂന്നോ നാലോ വച്ച് നൽകാവുന്നതാണ്. ഈ നട്സുകൾ പാലിൽ ചേർത്ത് നൽകുന്നത് കൂടുതൽ ​ഗുണങ്ങൾ ചെയ്യും.

മൂന്ന്...

കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും നൽകാവുന്നതാണ്.  മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.



നാല്...

നെയ്യില്‍ വറുത്ത നേന്ത്രപ്പഴം കുട്ടികള്‍ക്ക് വളരെ നല്ലതാണ്. ഇവ കുട്ടികളിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. നേന്ത്രപ്പഴവും നെയ്യും പതിവായി നല്‍കാവുന്നതാണ്. നെയ്യ് വെറുംവയറ്റില്‍ നല്‍കുന്നതും തൂക്കകുറവും ഉന്മേഷമില്ലായ്മയും ഇല്ലാതാക്കാന്‍ ഉപകരിക്കും. ദിവസവും ഒരു ടീസ്പൂൺ നെയ്യ് കുട്ടികൾക്ക് നൽകുന്നത് മലബന്ധം, ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാൻ സഹായിക്കും .

click me!