പുളി കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുമോ? ആരോഗ്യ ഗുണങ്ങൾ
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പുളി. ഭക്ഷണത്തിലും കറിയിലുമൊക്കെ പുളി ചേർക്കാറുണ്ട്. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയുമോ. പുളി കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇതാണ്.
16

Image Credit : unsplash
ഫൈബർ അടങ്ങിയിട്ടുണ്ട്
പുളിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
26
Image Credit : Getty
ആന്റിഓക്‌സിഡന്റുകൾ
പുളിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ ഫ്രീ റാഡിക്കലിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
36
Image Credit : Getty
അസിഡിറ്റി ഇല്ലാതാക്കും
പുളിയിലും അസിഡിറ്റി ഉണ്ട്. എന്നാൽ ഇതിന് നിങ്ങളിൽ ഉണ്ടാകുന്ന അസിഡിറ്റിയെ ഇല്ലാതാക്കാനും സാധിക്കും. അതേസമയം അമിതമായി പുളി കഴിക്കരുത്.
46
Image Credit : Getty
ഹൃദയത്തെ സംരക്ഷിക്കുന്നു
പുളി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതിനാൽ ഹൃദയത്തെ സംരക്ഷിക്കാൻ ഇത് നല്ലതാണ്.
56
Image Credit : Getty
ശരീരഭാരം നിയന്ത്രിക്കുന്നു
പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും പുളി ചേർത്ത ഭക്ഷണങ്ങൾ കഴിക്കാം.
66
Image Credit : Getty
ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ
പുളിയിൽ ധാരാളം പോളിഫിനോളും ഫ്ലേവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വീക്കത്തെ തടയാൻ സഹായിക്കുന്നു.
Latest Videos

