വണ്ണം കുറയ്ക്കാന്‍ സവാള ഇങ്ങനെ കഴിക്കാം...

By Web TeamFirst Published Aug 30, 2020, 2:14 PM IST
Highlights

അമിതഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം തന്നെയാണ്. വണ്ണം കുറയ്ക്കാന്‍ ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയാണ് വേണ്ടത്. 

കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വീട്ടിനുള്ളില്‍തന്നെ കഴിയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ദീര്‍ഘകാലം വീട്ടില്‍തന്നെ കഴിയുമ്പോള്‍ ഉണ്ടാകുന്ന പ്രധാനപ്രശ്നം വണ്ണം വയ്ക്കല്‍, ഭാരം കൂടുക തുടങ്ങിയവയാണ്. പലരും വണ്ണം കുറയ്ക്കാനുള്ള വഴികളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. 

അമിതഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം തന്നെയാണ്. വണ്ണം കുറയ്ക്കാന്‍ ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയാണ് വേണ്ടത്. ഒപ്പം ശരിയായ വ്യായാമ ശീലവും വളര്‍ത്തണം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഭാരം ക്രമീകരിക്കാനും സഹായിക്കുന്ന ഒന്നാണ് സവാള. 

വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത്തരത്തില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഉള്ളി അഥവാ, സവാള.

 

അയണ്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ഫോളേറ്റുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയ സവാളയും ചെറിയുള്ളിയും  ശരീരത്തില്‍ അടിയുന്ന ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കുവാനും ഏറെ ഗുണകരമാണ്. ശരിരായ രീതിയില്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. 

ഒന്ന്...

ശരീരഭാരം കുറയ്ക്കാനായി സവാള ജ്യൂസായി കുടിക്കാം. ഇതിനായി ആദ്യം വെള്ളം തിളപ്പിക്കുക. ശേഷം ഇതിലേയ്ക്ക് ഒരു സവാള തൊലി കളഞ്ഞിടാം. തണുത്തതിന് ശേഷം ഇവ മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇത് പതിവായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

 

രണ്ട്...

സവാള സൂപ്പും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കാം. ഇതിനായി ഒരു പാത്രത്തിലേയ്ക്ക് ഓലീവ് ഓയില്‍, ഇഞ്ചി ചതച്ചത്, വെള്ളുത്തുള്ളി എന്നിവയിട്ട് ചൂടാക്കാം. ശേഷം ഒരു സവാള അരിഞ്ഞത്, തക്കാളി, മറ്റ് പച്ചക്കറികള്‍, കുരുമുളക്, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് സൂപ്പ് തയ്യാറാക്കാം. 

Also Read: ഉള്ളി കഴിക്കുന്നത് കൊണ്ടും ചില ഗുണങ്ങളുണ്ട്; അറിയാം നാല് കാര്യങ്ങള്‍...

click me!