വണ്ണം കുറയ്ക്കാൻ മഞ്ഞൾ ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ...

Published : Mar 31, 2024, 04:39 PM IST
വണ്ണം കുറയ്ക്കാൻ മഞ്ഞൾ ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ...

Synopsis

ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയ മഞ്ഞള്‍ ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളെ തടയാനും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ പോരാടാനും ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു  സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍ക്കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ്  ഗുണങ്ങൾ അടങ്ങിയ മഞ്ഞള്‍ ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങളെ തടയാനും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ പോരാടാനും ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. 

രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മഞ്ഞള്‍. 

വണ്ണം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായകം ആകുന്നത്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.  കറികളിലും മറ്റും മഞ്ഞള്‍ ഉപയോഗിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. കുരുമുളകിനൊപ്പം മഞ്ഞള്‍ ചേര്‍ക്കുന്നതും ഇവയുടെ ഗുണം കൂട്ടും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഭക്ഷണത്തില്‍ വരുത്തുന്ന ഈ തെറ്റുകള്‍ നിങ്ങളില്‍ താരന്‍ ഉണ്ടാക്കും...

youtubevideo

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...