ഇവിടെ നോക്കൂ കോഫിയിലും കലാവിരുത്; വൈറലായി വീഡിയോ

By Web TeamFirst Published Nov 29, 2022, 2:46 PM IST
Highlights

ജപ്പാനിലെ ഒരു കഫേയിലാണ് ഈ കോഫി ലഭിക്കുന്നത്. ചെറിയ കലാവിരുതോടെ ആണ് ഇവിടെ കോഫി തയ്യാറാക്കുന്നത്. 

നല്ല ചൂടുള്ള കോഫി പലരുടെയും പ്രിയ പാനീയമാണ്.  ഒരു കോഫി കുടിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി കുടിക്കുന്നത് നല്ലതാണെന്ന് പഠനങ്ങളും പറയുന്നു. മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്നാണ് പല ഗവേഷകരും പറയുന്നത്.  കോഫിയില്‍ തന്നെ പല തരം വെറൈറ്റികളുണ്ട്. ചിലര്‍ക്ക് ഇഷ്ടം കാപ്പുച്ചിനോ ആണെങ്കില്‍ മറ്റുച്ചിലര്‍ക്ക് എക്സ്പ്രസോ ആയിരിക്കാം ഇഷ്ടം. 

ഇപ്പോഴിതാ ഒരു വെറൈറ്റി കോഫി ഐറ്റത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജപ്പാനിലെ ഒരു കഫേയിലാണ് ഈ കോഫി ലഭിക്കുന്നത്. ചെറിയ കലാവിരുതോടെ ആണ് ഇവിടെ കോഫി തയ്യാറാക്കുന്നത്. പൂച്ചയുടെയും പീക്കാച്ചുവിന്‍റെയും മറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയുമൊക്കെ രൂപമാണ് ഈ കോഫിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോഫി എക്സ്ട്രാക്ട് ഉപയോഗിച്ചാണ് ഇവ ഡിസൈന്‍ ചെയ്യുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രൂപം ഇവര്‍ കോഫിയുടെ ടോപ്പില്‍ ഡിസൈന്‍ ചെയ്തു തരും.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Japan ON (@japanoninsta)

 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. 19കെ-യില്‍ അധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി കോഫി പ്രേമികള്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

അതേസമയം, ചുട്ടുപഴുത്ത മണ്ണിന് മുകളില്‍ തിളച്ച് പൊങ്ങുന്ന കാപ്പിയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവം ടര്‍ക്കിഷ് കാപ്പിയാണ്. നന്നായി പൊടിച്ച കാപ്പിപൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫില്‍ട്ടര്‍ ചെയ്യാത്ത കോഫിയാണ് ടര്‍ക്കിഷ് കോഫി. സാധാരണ ഇത് തയ്യാറാക്കുന്ന ലോ ഫ്ലേം തീയിലാണ്. എന്നാല്‍ ഇവിടെ ചുട്ടുപഴുത്ത മണ്ണിന് മുകളില്‍ സെസവ് വച്ച് ചൂടാക്കിയാണ് കാപ്പി തയ്യാറാക്കുന്നത്. സെസവില്‍ വെള്ളവും കാപ്പിപ്പൊടിയും നിറച്ച ശേഷം മണ്ണിലെ ചൂടില്‍ വയ്ക്കും. നിമിഷ നേരം കൊണ്ട് കാപ്പി തിളയ്ക്കുന്നതും വീഡിയോയില്‍ കാണാം. 

Also Read: ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ തണ്ണിമത്തന്‍ പൊളിച്ചതിന് യുവാവിന് ലോക റെക്കോര്‍ഡ്

click me!