വയർ വീർക്കുന്നത് തടയാൻ കഴിക്കേണ്ട 5 പഴങ്ങൾ
ചിലർക്ക് ഭക്ഷണം കഴിച്ചതിന് ശേഷവും അല്ലാതെയും വയർ വീർക്കുന്നത് സാധാരണമാണ്. വയർ വീർത്ത് വരുന്നതും നിർജ്ജലീകരണവും തടയാൻ, ഫൈബർ അടങ്ങിയ ഈ പഴങ്ങൾ കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
പൈനാപ്പിൾ
വീക്കം തടയാനും നല്ല ദഹനം ലഭിക്കാനും പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. ഇതിൽ ജലാംശം കൂടുതലായതിനാൽ നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.
25
Image Credit : Getty
കിവി
ദിവസവും കിവി കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കും.
35
Image Credit : Getty
വാഴപ്പഴം
ധാരാളം പൊട്ടാസ്യവും ഫൈബറും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും.
45
Image Credit : Getty
ബെറീസ്
ബെറീസിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വയറ് വീർക്കൽ തടയാനും സഹായിക്കുന്നു.
55
Image Credit : Getty
പപ്പായ
പപ്പായയിൽ ധാരാളം ഫൈബറും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വയറ് വീർക്കൽ തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.
Latest Videos

