പ്രമേഹ രോഗികള്‍ക്ക് ചീസ് കഴിക്കാമോ?

Published : Nov 11, 2025, 03:31 PM IST
CHEESE

Synopsis

പ്രമേഹ രോഗികള്‍ക്ക് ചീസ് കഴിക്കാമോ എന്ന കാര്യത്തിലും പല സംശങ്ങളുമുണ്ട്. കാര്‍ബോഹൈട്രേറ്റ് കുറവും പ്രോട്ടീന്‍ അടങ്ങിയതുമാണ് ചീസ്.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവയൊക്കെ ചീസില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ മാത്രം ചീസ് കഴിക്കുന്നതായിരിക്കും ഉത്തമം. ദിവസവും കൂടിയ അളവില്‍ ചീസ് കഴിക്കുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിക്കുന്നതിനും അതുവഴി ഹൃദ്രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്.

പ്രമേഹ രോഗികള്‍ക്ക് ചീസ് കഴിക്കാമോ എന്ന കാര്യത്തിലും പല സംശങ്ങളുമുണ്ട്. കാര്‍ബോഹൈട്രേറ്റ് കുറവും പ്രോട്ടീന്‍ അടങ്ങിയതുമാണ് ചീസ്. കൂടാതെ ചീസില്‍ ഗ്ലൈസേമിക് ഇന്‍ഡെക്‌സ് നില കുറവാണ്. അതിനാല്‍ ചീസ് മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതേസമയം അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മിതമായ അളവില്‍ ചീസ് കഴിക്കുന്നത് കൊണ്ടുള്ള മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

പോഷകങ്ങളുടെ കലവറയാണ് ചീസ്. കാത്സ്യം, പ്രോട്ടീന്‍, സോഡിയം, ഫോസ്ഫേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, ബി12 തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. അതിനാല്‍ ചീസ് കഴിക്കുന്നത് ഇത്തരം പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും.

രണ്ട്

കാത്സ്യത്തിന്റെ മികച്ച സ്രോതസാണ് ചീസ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍  ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്.

മൂന്ന്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീസ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.

നാല്

ചീസില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ ബി12-ന്‍റെ കുറവിനെ പരിഹരിക്കാന്‍ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അഞ്ച്

പ്രോബയോട്ടിക് ഗുണങ്ങളുള്ള ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ആറ്

സിങ്കും ചീസില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചീസ് സഹായിക്കും.

ഏഴ്

വിറ്റാമിന്‍ എ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

എട്ട്

തലച്ചോറിന്‍റെ ആരോഗ്യത്തിനും ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

 

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
94 വർഷത്തെ പാരമ്പര്യം, വിറകടുപ്പിലെ രുചി; ഗോവയിലെ ഈ ബേക്കറി ഒരു സംഭവമാണ്!