വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും കഴിക്കേണ്ട ഒരൊറ്റ ഫ്രൂട്ട്

Published : Mar 05, 2025, 03:07 PM IST
വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും കഴിക്കേണ്ട ഒരൊറ്റ ഫ്രൂട്ട്

Synopsis

ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെയും മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെയും പുതിയ പഠനത്തിലാണ് ദിവസവും ഓറഞ്ച് കഴിക്കുന്നത് വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്ന് കണ്ടെത്തിയത്. 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സിട്രസ് വിഭാഗത്തിലെ ഒരു ഫ്രൂട്ടാണ് ഓറഞ്ച്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് വിഷാദ സാധ്യത കുറയ്ക്കാനും  ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെയും മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെയും പുതിയ പഠനത്തിലാണ് ദിവസവും ഓറഞ്ച് കഴിക്കുന്നത് വിഷാദ സാധ്യത കുറയ്ക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കുമെന്ന് കണ്ടെത്തിയത്. 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാലും സമ്പന്നമാണ് ഓറഞ്ച്.  ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാല്‍ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ആർക്കൊക്കെ ഗ്ലോക്കോമ വരാം? തിരിച്ചറിയേണ്ട ഗ്ലോക്കോമയുടെ പ്രാരംഭ ലക്ഷണങ്ങൾ

 


 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍