പപ്പായ എല്ലാവര്‍ക്കും കഴിക്കാമോ?

Published : Apr 16, 2019, 08:41 PM IST
പപ്പായ എല്ലാവര്‍ക്കും കഴിക്കാമോ?

Synopsis

പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പപ്പായ ഒരുപാട് ആരോഗ്യ ഗുണങ്ങളുളള ഒരു ഫലമാണ്. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. 

പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പപ്പായ ഒരുപാട് ആരോഗ്യ ഗുണങ്ങളുളള ഒരു ഫലമാണ്. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ.  വൈറ്റമിൻ സിയും എയും ബിയും പപ്പായയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ.

പപ്പായയിലെ ആന്‍റിഓക്സിഡന്‍റ് ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. എന്നാല്‍ പപ്പായ എല്ലാവര്‍ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല. പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം. 

ഒന്ന്... 

പപ്പായുടെ കുരുക്കളും വേരും ഗർഭച്ഛിദ്രത്തിനുള്ള സാധ്യത വർധിപ്പിക്കും. പ്രത്യേകിച്ച് പഴുക്കാത്ത പപ്പായ ഗർഭാശയപരമായ അസ്വസ്ഥതകളുണ്ടാക്കും. 

രണ്ട്...

ഗര്‍ഭിണികള്‍ പപ്പായ കഴിക്കരുത്. പപ്പായയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന ഘടകം കുഞ്ഞുങ്ങൾക്ക് വളരെ ദോഷകരമാണ്. ഇതു ജനനവൈകല്യങ്ങൾക്കു വരെ കാരണമാകും. അതിനാല്‍ സ്ത്രീകള്‍ പ്രസവത്തിനു മുൻപും പ്രസവശേഷം കുറച്ചുകാലത്തേക്കും പപ്പായ കഴിക്കാതിരിക്കുക.

മൂന്ന്...

പപ്പായയുടെ കുരു പുരുഷന്‍റെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കും. കൂടാതെ ബീജാണുക്കളുടെ അളവ് കുറയ്ക്കുകയും  ചെയ്യും.

നാല്...

പപ്പായ കഴിച്ചാൽ ബിപി താഴാനുള്ള സാധ്യതയുമുണ്ട്. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. 
 

PREV
click me!

Recommended Stories

കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട 6 ബ്രെയിൻ ഫുഡ്ഡുകൾ ഇതാണ്
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ