പിസ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ നേടാം...

Published : Oct 04, 2021, 05:01 PM ISTUpdated : Oct 04, 2021, 05:36 PM IST
പിസ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ നേടാം...

Synopsis

യുകെയിലെ പിസ ഹട്ടിൽ നിന്നും പിസ കഴിക്കുന്നവര്‍ക്കാണ് ഈ തുക സമ്മാനമായി ലഭിക്കുക. പിസ കഴിച്ചാല്‍ മാത്രം പോരാ, അവരുടെ പുതിയ പിസ എങ്ങനെയുണ്ടെന്നും അതിന്‍റെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുകയും വേണം. 

പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ (pizza). ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായ ഒരു വീഡിയോ സൂചിപ്പിക്കുന്നത്. 

ഇപ്പോഴിതാ അമേരിക്കൻ മൾട്ടിനാഷണൽ റെസ്റ്റോറന്‍റ് ശൃംഖലയായ പിസ ഹട്ട് പിസ പ്രേമികള്‍ക്കായി ഒരു സമ്മാനം ഒരുക്കിയിരിക്കുകയാണ്. പിസ ഹട്ടിൽ നിന്നും അവരുടെ പുതിയ സ്റ്റഫ്ഡ് ക്രസ്റ്റ് പിസ കഴിക്കുന്നവർക്ക് വലിയൊരു തുക സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുകയാണ് പിസ ഹട്ട്. 5000 പൗണ്ട് അഥവാ  5 ലക്ഷം രൂപയാണ് സമ്മാനം.

യുകെയിലെ പിസ ഹട്ടിൽ നിന്നും പിസ കഴിക്കുന്നവര്‍ക്കാണ് ഈ തുക സമ്മാനമായി ലഭിക്കുക. പിസ കഴിച്ചാല്‍ മാത്രം പോരാ, അവരുടെ പുതിയ പിസ എങ്ങനെയുണ്ടെന്നും അതിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുകയും വേണം. ചീസ് സ്റ്റഫ് ചെയ്ത ചീസി ഗാർലിക് പിസയും പെപ്പെറോണി പിസയുമാണ് പുതിയ പിസകൾ. ചീഫ് ക്രസ്റ്റ് ടെസ്റ്ററിനായി അപേക്ഷിക്കുന്നവർ ഈ രണ്ട് പിസയും കഴിച്ച് അഭിപ്രായം പറയണം. 

രണ്ട് പിസയും കഴിച്ചതിനുശേഷം അവയുടെ ടോപ്പിങ്ങുകളും സ്വാദും പ്രത്യേകതകള്‍ വിശകലനം ചെയ്യുകയും റേറ്റ് ചെയ്യുകയും വേണം. കൂടാതെ ഇനി ഈ പിസകളിൽ എന്തെല്ലാം മെച്ചപ്പെടുത്താൻ കഴിയും എന്ന് നിർദ്ദേശിക്കുകയാണ് വേണം. ഇതിൽ  വിജയിക്കുന്നവര്‍ക്കാണ് പിസ ഹട്ട് 5000 പൗണ്ട് (5 ലക്ഷം രൂപ) സമ്മാനം നൽകുന്നത്.

Also Read: റോഡരികില്‍നിന്ന് പിസ കഴിക്കുന്ന ബ്രസീല്‍ പ്രസിഡന്‍റ്; വാക്സിന്‍ എടുക്കാത്തതിന് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്