ഗ്യാസ്, ദഹനപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ 'സിമ്പിള്‍ ടിപ്'; വീഡിയോ

By Web TeamFirst Published Oct 4, 2021, 2:17 PM IST
Highlights

വയറിന്റെ ആരോഗ്യം അവതാളത്തിലാകുന്നത് സ്വാഭാവികമായും ദൈനംദിനജീവിതത്തിലെ മറ്റ് കാര്യങ്ങളെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാം. അതിനാല്‍ തന്നെ സമയബന്ധിതമായി ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്

ഉദരസംബന്ധമായ പ്രശ്‌നങ്ങളില്‍ ഏറ്റവും മുന്നിലാണ് ഗ്യാസ് ( Gas Trouble ), ദഹനമില്ലായ്മ ( Indigestion ), വയര്‍ വീര്‍ത്തുകെട്ടുന്നത് ( Bloating ) പോലുള്ള വിഷമതകള്‍. നിത്യജീവിതത്തില്‍ ഈ ബുദ്ധിമുട്ടുകള്‍ പതിവായി നേരിടുന്ന എത്രയോ പേരുണ്ട്. ഡയറ്റിലെ പോരായ്മകളോ, വ്യായാമമില്ലായ്മ പോലുള്ള ജീവിതശൈലിയിലെ പാളിച്ചകളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ എല്ലാമാവാം ഇതിന് പിന്നില്‍. 

ഏതായാലും വയറിന്റെ ആരോഗ്യം അവതാളത്തിലാകുന്നത് സ്വാഭാവികമായും ദൈനംദിനജീവിതത്തിലെ മറ്റ് കാര്യങ്ങളെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാം. അതിനാല്‍ തന്നെ സമയബന്ധിതമായി ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. 

അത്തരത്തില്‍ ഗ്യാസ്- ദഹനപ്രശ്‌നം എന്നിവയെല്ലാം താല്‍ക്കാലികമായി വീട്ടില്‍ വച്ച് തന്നെ പരിഹരിക്കാന്‍ സഹായകമാകുന്നൊരു ഡയറ്റ് ടിപ് പങ്കുവയ്ക്കുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ. 

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലൂക്ക് ഇതിന് സഹായകമാകുന്നൊരു പാനീയം തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ടേബിള്‍ സ്പൂണ്‍ വീതം ചെറിയ ജീരകം, പെരുഞ്ചീരകം, അയമോദകം നാലഞ്ച് കുരുമുളക് എന്നിവ ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കണം. ശേഷം ഇത് അരിച്ചെടുക്കണം. ഒരേസമയം 200 എംഎല്‍ എങ്കിലും ഇത് കഴിക്കണം. 

 

 

ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെയെല്ലാം ഒരു പരിധി വരെ പരിഹരിക്കാന്‍ ഈ പാനീയത്തിന് സാധ്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ പതിവാകുന്നത് എന്ന് കൃത്യമായി പരിശോധിച്ച് അതിനെ ചികിത്സിക്കേണ്ടത് ആവശ്യമാണെന്നും ലൂക്ക് ഓര്‍മ്മിപ്പിക്കുന്നു.

Also Read:- പഴങ്കഞ്ഞി പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം...

click me!