
വിശപ്പ് ഒതുക്കാന്‍ വേണ്ടി മാത്രമാണോ ( Hunger Pang ) നാം ഭക്ഷണം കഴിക്കുന്നത്? അല്ലെന്ന് പറയാം. വിശപ്പ് തന്നെയാണ് ഏറ്റവും പ്രധാനം. എങ്കിലും ഭക്ഷണത്തോട് നമുക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ടാകാം, അല്ലേ? ഇഷ്ടഭക്ഷണങ്ങള്‍ ( Favourite Food ) മുന്നിലെത്തുമ്പോള്‍ ഉള്ളില്‍ നിന്ന് ഒരു സന്തോഷമുണ്ടാകാറില്ലേ?
ഇത്തരത്തില്‍ ഭക്ഷണത്തോട് പ്രത്യേക താല്‍പര്യമില്ലാത്തവര്‍ വിരളമായിരിക്കും. അവരവരുടെ പതിവുകള്‍ക്കും സംസ്‌കാരത്തിനും അഭിരുചിക്കും അനുസരിച്ച് ഓരോരുത്തര്‍ക്കും ഇഷ്ടഭക്ഷണങ്ങളും ഉണ്ടായിരിക്കും. ദിവസത്തില്‍ എപ്പോള്‍ ഇവ കിട്ടിയാലും നമ്മള്‍ കഴിക്കാന്‍ 'റെഡി' ആയിരിക്കും അല്ലേ?
ബിരിയാണിയോ, സമൂസയോ, ചോക്ലേറ്റോ, ഐസ്‌ക്രീമോ ഇങ്ങനെ ഏതുമാകാം ഈ ഇഷ്ടഭക്ഷണങ്ങള്‍. അങ്ങനെയുള്ള ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് ചില സെലിബ്രിറ്റികള്‍. ഇന്‍സ്റ്റഗ്രാം റീല്‍സിലാണ് ഈ 'ട്രെന്‍ഡ്' എത്തിയത്. താഹിറ കശ്യപ്, അനിത ഹസനന്ദനി തുടങ്ങി പലരും തങ്ങളുടെ ഇഷ്ടഭക്ഷണം വെളിപ്പെടുത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചിട്ടുണ്ട്.
എഴുത്തുകാരിയും സംവിധായികയുമായ താഹിറ കശ്യപ് പങ്കുവച്ച വീഡിയോ നോക്കൂ.
ചോക്ലേറ്റ് ബാറുകളും കടലമാവ് കൊണ്ട് തയ്യാറാക്കിയ ബര്‍ഫികളുമാണ് തന്റെ ഇഷ്ടഭക്ഷണമായി വീഡിയോയിലൂടെ താഹിറ പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് നടനും ഗായകനുമായ ആയു,്മാന്‍ ഖുറാനയുടെ പങ്കാളി കൂടിയാണ് താഹിറ.
നടിയും അവതാരകയുമായ അനിത ഹസനന്ദനി ആകട്ടെ, ശരാശരി ഭക്ഷണപ്രേമികളെ സന്തോഷിപ്പിക്കുന്നൊരു 'ഡിഷ്' ആണ് തന്റെ ഇഷ്ടഭക്ഷണമായി തെരഞ്ഞെടുത്തിരിക്കുന്നത്. മറ്റൊന്നുമല്ല, പിസയാണ് അനിത വീഡിയോയില്‍ കഴിക്കുന്നത്.
ലഹരി പിടിപ്പിക്കുന്ന ഭക്ഷണമാണ് പിസയെന്നാണ് അനിത അഭിപ്രായപ്പെടുന്നത്.
നടിയും നര്‍ത്തകിയുമായ ഡെയ്‌സി ഷാ പങ്കുവച്ച വീഡിയോ നോക്കൂ...
ഡെയ്‌സിയും താഹിറയെ പോലെ ചോക്ലേറ്റ് തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഹേസില്‍നട്ട് ചോക്ലേറ്റാണ് ഡെയ്‌സി വീഡിയോയില്‍ കഴിക്കുന്നത്.
ഹിന ഖാന്‍ അല്‍പം വ്യത്യസ്തമായൊരു വീഡിയോ ആണ് പങ്കിട്ടിരിക്കുന്നത്. എല്ലാവരും അവരവരുടെ ഇഷ്ടഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ ഹിന പാനീയമാണ് പങ്കുവയ്ക്കുന്നത്. ട്രെന്‍ഡിന്റെ ഭാഗമായി വീഡിയോ പങ്കുവച്ച ചില സെലിബ്രിറ്റികള്‍ തങ്ങള്‍ കഴിക്കുന്ന മദ്യത്തിലെ ഇഷ്ട ബ്രാന്‍ഡെല്ലാം ഇതുപോലെ റീല്‍സ് ആയി പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ ഹിനയാകട്ടെ, വെറും മിനറല്‍ വാട്ടറാണ് ട്രെന്‍ഡിനോടൊപ്പം ചേരുന്ന വീഡിയോയില്‍ പങ്കുവയ്ക്കുന്നത്.
സെലിബ്രിറ്റികള്‍ മാത്രമല്ല, അല്ലാത്തവരും ഇപ്പോള്‍ ഈ ട്രെന്‍ഡിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പലരും വീട്ടില്‍ തന്നെ തയ്യാറാക്കിയ ഭക്ഷണത്തിന്റെ മനോഹരമായ വീഡിയോകളും ഇതിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും മറ്റുള്ളവരുടെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ചുള്ള വിശേഷങ്ങള്‍കാണാനും അറിയാനുമെല്ലാം സന്തോഷം തന്നെ, അല്ലേ?
Also Read:- ആരോഗ്യത്തിന്‍റെ രഹസ്യം പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ 'ലഡ്ഡു'; തപ്‌സി പന്നു