Latest Videos

ഫിറ്റ്‌നസിനൊപ്പം സൗന്ദര്യവും; വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് പരീക്ഷിക്കാന്‍...

By Web TeamFirst Published May 20, 2020, 11:48 PM IST
Highlights

എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം തന്നെ, ചര്‍മ്മം ഭംഗിയാകാനും മുഖകാന്തി വര്‍ധിപ്പിക്കാനും ഊര്‍ജ്ജസ്വലത കൂട്ടാനുമെല്ലാം ചില പൊടിക്കൈകള്‍ കൂടി ആവാം. മറ്റൊന്നും വേണ്ട, ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. ഇതിനായി വര്‍ക്കൗട്ടിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ഒരു വലിയ വിഭാഗം യുവാക്കള്‍ ഇന്നുണ്ട്. യുവാക്കള്‍ മാത്രമല്ല, മറ്റ് പ്രായങ്ങളിലുള്ളവരും ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നത് കാണാറുണ്ട്. ഫിറ്റ്‌നസിന് വേണ്ടി ഇത്തരത്തില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് വളരെ ആരോഗ്യപരമായ ഒരു പ്രവണതയാണ്. അത് പ്രായഭേദമില്ലാതെ നമുക്ക് ധാരാളം ഗുണങ്ങളേകാന്‍ സഹായിക്കുന്ന ശീലം തന്നെയാണ്. 

എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം തന്നെ, ചര്‍മ്മം ഭംഗിയാകാനും മുഖകാന്തി വര്‍ധിപ്പിക്കാനും ഊര്‍ജ്ജസ്വലത കൂട്ടാനുമെല്ലാം ചില പൊടിക്കൈകള്‍ കൂടി ആവാം. മറ്റൊന്നും വേണ്ട, ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. ഇതിനായി വര്‍ക്കൗട്ടിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ഫ്രൂട്ട്‌സ് ആണ് ഈ പട്ടികയിലെ ഒന്നാമന്‍. കലോറിയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലായതിനാല്‍ വണ്ണം കൂടുമെന്ന പേടി വേണ്ട. പോഷകങ്ങളുടെ കാര്യത്തിലാണെങ്കില്‍ പഴങ്ങള്‍ മുന്നിലുമാണ്. 

 

 

അതുകൊണ്ട് തന്നെ നല്ലൊരു 'പ്രീ വര്‍ക്കൗട്ട്' ഭക്ഷണമാണ് ഫ്രൂട്ട്‌സ് എന്നാണ് ഫിറ്റ്‌നസ് പരിശീലകര്‍ പറയുന്നത്. ഇതിനൊപ്പം അല്‍പം 'നട്ട് ബട്ടര്‍' കൂടി കഴിച്ചാല്‍ വളരെ നല്ലത്. 

രണ്ട്...

യോഗര്‍ട്ടും ബെറികളുമാണ് ഈ പട്ടികയില്‍ രണ്ടാതായി പറയാനുള്ളത്. യോഗര്‍ട്ടിന്റെ ഗുണങ്ങളെ പറ്റി നിങ്ങള്‍ ധാരാളം കേട്ടിരിക്കും. ചര്‍മ്മത്തിന്റെ ഭംഗിക്കും, ഊര്‍ജസ്വലതയ്ക്കുമെല്ലാം യോഗര്‍ട്ട് ഉത്തമമാണ്. ധാരാളം ഫൈബറും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതാണ് ഇവ രണ്ടും. ഇതും നല്ല 'പ്രീ വര്‍ക്കൗട്ട്' ഭക്ഷണം തന്നെ. 

മൂന്ന്...

മൂന്നാമതായി പറയുന്ന ഭക്ഷണം, തീര്‍ച്ചയായും വര്‍ക്കൗട്ടിന് മുമ്പ് നിങ്ങളെല്ലാം കഴിക്കാറുള്ളത് തന്നെയായിരിക്കും. മറ്റൊന്നുമല്ല, മുട്ടയെ കുറിച്ചാണ് പറയുന്നത്. കലോറിയുടെ കാര്യത്തില്‍ താഴെയും പ്രോട്ടീന്‍ പോലുള്ള പോഷകങ്ങളുടെ കാര്യത്തില്‍ മുകളിലുമാണ് മുട്ടയുടെ സ്ഥാനം. 

 

 

ശരീരസൗന്ദര്യത്തില്‍ ശ്രദ്ധ നല്‍കുന്നവര്‍ക്ക് ഫിറ്റ്‌നസ് പരിശീലകര്‍ നിര്‍ബന്ധമായും നിര്‍ദേശിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട. 

നാല്...

നാലാമതായി പറയാനുള്ളത് പ്രോട്ടീന്‍ ഷേയ്ക്കുകളെ കുറിച്ചാണ്. കഴിയുമെങ്കില്‍ ഫിറ്റ്‌നസ് തല്‍പരര്‍ വര്‍ക്കൗട്ടിന് മുമ്പ് പ്രോട്ടീന്‍ ഷേയ്ക്ക് കഴിക്കുന്നത് വളരെ നല്ലതാണെന്ന് ഫിറ്റ്‌നസ് പരിശീലകര്‍ പറയുന്നു. 

Also Read:- വർക്കൗട്ടിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത 4 ഭക്ഷണങ്ങൾ...

അഞ്ച്...

ഇനി, ഇതിനെല്ലാം പുറമെ വര്‍ക്കൗട്ടിന് മുമ്പ് നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നുണ്ട്, അതെന്താണെന്നല്ലേ? കഴിക്കേണ്ടതല്ല- കുടിക്കേണ്ടതാണിത്. മറ്റൊന്നുമല്ല, നല്ല പച്ചവെള്ളം. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്രമാത്രം സഹായകമായ ഒരു പ്രകൃതിദത്ത ഘടകം വേറെ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് വര്‍ക്കൗട്ടിന് അല്‍പസമയം മുമ്പായി വെള്ളം കുടിക്കാനും ശീലിക്കാം. 

Also Read:- ലോക്ക് ഡൗണില്‍ വർക്കൗട്ട്, മകള്‍ക്കൊപ്പമുള്ള ഫോട്ടോയുമായി നിത്യ ദാസ്...

click me!