ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയ്സിന് നല്‍കി; അമ്മയ്ക്ക് മക്കളുടെ പിറന്നാൾ സമ്മാനം; വീഡിയോ

Published : Sep 06, 2022, 02:01 PM ISTUpdated : Sep 06, 2022, 02:05 PM IST
ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയ്സിന് നല്‍കി; അമ്മയ്ക്ക് മക്കളുടെ പിറന്നാൾ സമ്മാനം; വീഡിയോ

Synopsis

ഓഡർ ചെയ്ത് വരുത്തിയ ഭക്ഷണം ഡെലിവറി ബോയ്സിന് സമ്മാനിച്ച് ആണ് ഈ മക്കള്‍ ഉമ്മയുടെ പിറന്നാള്‍ ആഘോഷിച്ചത്. ഓർഡർ  അനുസരിച്ച് ഭക്ഷണം നൽകാൻ വീട്ടിലെത്തിയ ഡെലിവറി ബോയിക്ക് ആ ഭക്ഷണം നല്‍കിയാണ് മക്കള്‍ സംഭവം കളറാക്കിയത്. 

അമ്മയുടെ പിറന്നാളിന് മക്കളുടെ ഒരു സ്പെഷ്യല്‍ ആഘോഷത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎഇയിലെ മലയാളി കുടുംബത്തിന്‍റെ വീഡിയോ ആണിത്. ഉമ്മ ഹസീനയുടെ പിറന്നാളിനാണ് മക്കളുടെ ഈ സര്‍പ്രൈസ് ആഘോഷം. 

ഓര്‍ഡർ ചെയ്ത് വരുത്തിയ ഭക്ഷണം ഡെലിവറി ബോയ്സിന് സമ്മാനിച്ച് ആണ് ഈ മക്കള്‍ ഉമ്മയുടെ പിറന്നാള്‍ ആഘോഷിച്ചത്. ഓർഡർ  അനുസരിച്ച് ഭക്ഷണം നൽകാൻ വീട്ടിലെത്തിയ ഡെലിവറി ബോയിക്ക് ആ ഭക്ഷണം നല്‍കിയാണ് മക്കള്‍ സംഭവം കളറാക്കിയത്. 

ഷാർജയിലെ  അൻപതോളം ഡെലിവറി ബോയ്സാണ് ഭക്ഷണവുമായി ഇവരുടെ വീട്ടുമുറ്റത്തെത്തിയത്. ശേഷം  ഡെലിവറി ബോയ്സിന് തന്നെ ഈ ഭക്ഷണം സമ്മാനിക്കുകയായിരുന്നു. കൂടെ ഒരു സമ്മാനവും ഇവര്‍ നല്‍കി. 'ഇന്ന് ഞങ്ങളുടെ ഉമ്മയുടെ പിറന്നാളാണ്, ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു' എന്നെഴുതിയ മനോഹരമായ സമ്മാനപ്പൊതികള്‍ ആണ് കുട്ടികള്‍ ഇവര്‍ക്കായി ഒരുക്കിവച്ചത്. ഇതിന്‍റെ വീഡിയോ ഹസീന തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

വീഡിയോ കാണാം...

 

Also Read: മുത്തച്ഛനില്ലാതെ വിവാഹ വേദിയിലേയ്ക്ക് പോകില്ലെന്ന് നവവധു; വൈറലായി വീഡിയോ


ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പേരക്കുട്ടികളുടെ പിറന്നാള്‍ ആഘോഷം; വീഡിയോ പങ്കുവച്ച് ലക്ഷ്മി നായർ

മൂന്ന് പേരക്കുട്ടികളുടെ ആദ്യത്തെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്.  മകൾ പാർവ്വതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികളുടെയും പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. 

യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് പേരക്കുട്ടികളുടെ പേര്. ഇവരെ കൂടാതെ നാല് വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്ക് ഉണ്ട്. മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി ഇപ്പോള്‍ ഉള്ളത്.  കുഞ്ഞുങ്ങളുടെ പിറന്നാൾ ഒരുക്കങ്ങളും അവരുമൊന്നിച്ചുള്ള ഷോപ്പിംഗും ലക്ഷ്മി നായർ ഒരുക്കിയ പിറന്നാൾ കേക്കും പിറന്നാള്‍ ആഘോഷത്തിന്‍റെ കാഴ്ചകളും കുട്ടികളുടെ വിശേഷങ്ങളുമൊക്കെയാണ് വീഡിയോയുടെ ഉള്ളടക്കം. 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍