കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ചോക്കോ മാംഗോ മോസ് ; റെസിപ്പി

Published : Jun 04, 2025, 10:17 AM ISTUpdated : Jun 04, 2025, 01:26 PM IST
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ചോക്കോ മാംഗോ മോസ്   ; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ചോക്കോ മാംഗോ മോസ്.

വേണ്ട ചേരുവകൾ

പഴുത്ത മാങ്ങ മിക്സിയിൽ    അരച്ചത് ഒരു കപ്പ് 

 ഫ്രഷ് ക്രീം                                നാല് സ്പൂൺ

പഞ്ചസാര                                  രണ്ട് സ്പൂൺ 

വിപ്പിംഗ് ക്രീം                                ഒരു കപ്പ് 

 വാനില എസെൻസ്                  ഒരു സ്പൂൺ 

 ചോക്ലേറ്റ് സിറപ്പ്                          2 സ്പൂൺ 

 ചോക്കോ കേക്ക് ചെറിയൊരു പീസ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പിലേക്ക് ആവശ്യത്തിന് ഫ്രഷ് ക്രീമും പഞ്ചസാരയും കൂടി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ല ക്രീമിൽ ഫോമിൽ ആക്കിയെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ക്രീം ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് വാനില എസെൻസും ആവശ്യത്തിനു ചേർത്തു യോജിപ്പിച്ച് മാറ്റിവയ്ക്കുക.

ചോക്കോ ക്രീം കൂടി ചേർത്ത് വീണ്ടും നല്ലപോലെ യോജിപ്പിച്ച് മാറ്റിവയ്ക്കുക. ഒരു ഗ്ലാസ്സിലേക്ക് ഒരു ചെറിയ പീസ് ചോക്ലേറ്റ് കേക്ക് വച്ച് കൊടുത്തതിനുശേഷം അതിന്റെ മുകളിൽ ആയിട്ട് വിപ്പിംഗ് ക്രീമിന്റെ മിക്സ് വച്ച് കൊടുക്കുക. അതിനു മുകളിൽ ആയിട്ട് തയ്യാറാക്കി വച്ചിട്ടുള്ള അരച്ച മാങ്ങ കൂടി ചേർത്തു കൊടുത്ത് അതിനുമുകളിൽ ആയിട്ട് വേണം നമ്മുടെ ക്രീമി ആയിട്ടുള്ള ഒരു ക്രീം കൂടി വച്ചുകൊടുത്തു ഉപയോഗിക്കാവുന്നതാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍