വാഴക്കൂമ്പ് പരിപ്പുവട തയ്യാറാക്കിയാലോ ? റെസിപ്പി

Published : Jun 03, 2025, 12:59 PM ISTUpdated : Jun 03, 2025, 01:09 PM IST
വാഴക്കൂമ്പ് പരിപ്പുവട തയ്യാറാക്കിയാലോ ? റെസിപ്പി

Synopsis

വാഴക്കൂമ്പ് കൊണ്ട് രുചികരമായ പരിപ്പുവട എളുപ്പം തയ്യാറാക്കാം. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വേണ്ട ചേരുവകൾ 

വാഴക്കൂമ്പ് ( ചെറുത്)                  വൃത്തിയാക്കി പൊടിയായി അരിഞ്ഞു 1 tsp വെളിച്ചെണ്ണ കൂടെ ഒഴിച്ചു ഒന്ന് മിക്സ്‌ ചെയ്ത് വയ്ക്കുക )

വടപരിപ്പ്                                        1 കപ്പ്‌  ( 4 മണിക്കൂർ കുതിർത്തു കഴുകി വയ്ക്കുക )

കോൺ വേവിച്ചത്                       കുറച്ചു ( ഉണ്ടെകിൽ ഇട്ടാൽ മതി )

കൊച്ചുള്ളി അരിഞ്ഞത്             15 എണ്ണം 

ഇഞ്ചി                                              ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത് 

പച്ചമുളക്                                        4 എണ്ണം ( പൊടിയായി അരിഞ്ഞു വയ്ക്കുക)

ഉണക്ക മുളക്                                2  എണ്ണം 

പെരുംജീരകം                              1  ടേബിൾ സ്പൂൺ 

കറിവേപ്പില                                   കുറച്ചു 

ഉപ്പ്                                                    ആവശ്യത്തിന് 

എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ  വട വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുതിർത്തു വച്ചിരിക്കുന്ന വട പരിപ്പ ഒരു മിക്സിയിൽ ഒന്നു ചതച്ചു എടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന എല്ലാം ചെറുതായി ഒന്നു ചതച്ചു എടുത്തതിനു ശേഷം ഉപ്പും പെരുംജീരകവും ഇട്ടു ഇളക്കി പരിപ്പുവടയുടെ ഷേപ്പിൽ ആക്കി ചൂട് എണ്ണയിൽ വറുത്തു കോരുക. വാഴക്കൂമ്പ് പരിപ്പുവട തയ്യാർ.

 

 

 

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍