
വേണ്ട ചേരുവകൾ
ട്യൂണ ഫിഷ് (വേവിച്ചത്) 250 ഗ്രാം
സവാള 3 എണ്ണം ( ചെറുതായി അരിഞ്ഞത്)
ഇഞ്ചി 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾ സ്പൂൺ
പച്ചമുളക് 4 എണ്ണം ചെറുതായി അരിഞ്ഞത്
ഉരുളക്കിഴങ്ങ് 1 എണ്ണം
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ
പെരുംജീരകം പൊടി ഒന്നര ടീസ്പൂൺ
ബ്രെഡ് പൊടിച്ചത് രണ്ടര കപ്പ്
മുട്ട 3 എണ്ണം
മല്ലിയില അരിഞ്ഞത് 1/4 കപ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾ പ്പൊടി, കുരുമുളക് പൊടി, പെരുംജീരക പ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. അതിലേക്ക് വേവിച്ച മീൻ ചേർത്ത് 1 മിനുട്ട് വഴറ്റി എടുക്കുക.
പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ്, ഉപ്പ്, അരിഞ്ഞ മല്ലിയില എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം മസലക്കൂട്ട് അൽപനേരം ചൂടാറാനായി വയ്ക്കുക. ശേഷം അതിൽ നിന്നും ഓരോ ഉരുളകളെടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ ആക്കി എടുക്കുക. ശേഷം അടിച്ചുവച്ച മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്ത് കോരുക. ട്യൂണയ്ക്ക് പകരം മറ്റ് മീനുകളും ചേർക്കാവുന്നതാണ്.