അസിഡിറ്റി പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍
വയറിലൊരു പ്രശ്‌നം വന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള കാര്യങ്ങള്‍ അവതാളത്തിലാകും. അത്തരത്തിലൊരു പ്രശ്‌നമാണ് അസിഡിറ്റി. ശരിയല്ലാത്ത ജീവിതശൈലിയും കൃത്യതയില്ലാത്ത ഭക്ഷണശീലവും മാനസിക സമ്മർദ്ദം, പുകവലി, കഫൈൻ ഉപയോഗം എന്നിവയൊക്കെ കാരണങ്ങളാണ്.

അസിഡിറ്റി പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍
അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടവയെ പരിചയപ്പെടാം.
ഇഞ്ചി ചായ
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
കറ്റാര്‍വാഴ ജ്യൂസ്
കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ തടയാന്‍ ഗുണം ചെയ്യും.
നോണ്‍- സിട്രസ് പഴങ്ങള്‍
വാഴപ്പഴം, ആപ്പിള്‍, പിയര്‍ തുടങ്ങിയ നോണ്‍- സിട്രസ് പഴങ്ങളും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
ഓട്മീല്‍
നാരുകളാല്‍ സമ്പന്നമായ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ അകറ്റാന്‍ സഹായിത്തും.
ഇളനീര്‍
ഇളനീര്‍ കുടിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങളെ അകറ്റാന്‍ ഗുണം ചെയ്യും.
അയമോദക വെള്ളം
അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.