ഇത്തവണത്തെ പാചക പരീക്ഷണം ഓംലെറ്റില്‍; വിമര്‍ശനവുമായി സൈബര്‍ ലോകം

By Web TeamFirst Published Aug 7, 2021, 5:47 PM IST
Highlights

ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്, പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.  

കഴിഞ്ഞ ഒന്നര വര്‍ഷമായി വിചിത്രമായ ഫുഡ് 'കോമ്പിനേഷന്‍' കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എവിടെ നോക്കിയാലും ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്റെ  ദൃശ്യങ്ങളാണ് നാം കാണുന്നത്. ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്, പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.  

ഇപ്പോഴിതാ അക്കൂട്ടത്തില്‍ പുതിയൊരു ഐറ്റം കൂടി എത്തിയിട്ടുണ്ട്. ഓംലെറ്റിലാണ് ഇത്തവണത്തെ പരീക്ഷണം. ഓംലെറ്റ്‌ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. മുട്ട കൊണ്ട് തയ്യാറാക്കുന്ന ഓംലറ്റിന് രുചികൂടാൻ സാധാരണായി നമ്മള്‍ ഉപ്പും കുരുമുളക് പൊടിയുമൊക്കെ ഇടാറുണ്ട്. എന്നാൽ ഫാന്‍റ ചേർത്ത ഓംലെറ്റ്‌ കഴിക്കുന്നതിനേക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ?

ഗുജറാത്തിലെ സൂറത്തിൽ ഫാന്‍റ ചേർത്ത ഓംലെറ്റ്‌ ആണ് വിൽക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 250 രൂപയാണ് ഈ ഫാന്‍റ ഓംലെറ്റിന്‍റെ വില. 'ഇന്ത്യ ഈറ്റ് മാനിയ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ പ്രതീക്ഷിച്ചതുപോലെ ഓംലെറ്റ്‌ പ്രേമികള്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. 

 

Also Read: പോപ്പ്‌കോണ്‍ സാലഡുമായി ഫുഡ് ബ്ലോഗര്‍; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!