അങ്ങനെയാണ് സൊനാക്ഷി സിന്‍ഹ 30 കിലോ കുറച്ചത്!

By Web TeamFirst Published Apr 30, 2019, 4:22 PM IST
Highlights

ഡയറ്റിന് വലിയ പ്രാധാന്യം നല്‍കിയതാണ് വണ്ണം കുറയ്ക്കാന്‍ സൊനാക്ഷിയെ ഏറെ സഹായിച്ചത്. 'ഹൈ പ്രോട്ടീന്‍- ലോ കാര്‍ബ് ഡയറ്റ്' ആയിരുന്നു അവര്‍ പിന്തുടര്‍ന്നത്. അതായത്, പ്രോട്ടീന്‍ അധികവും കാര്‍ബോഹൈഡ്രേറ്റ് കുറവുമായ ഡയറ്റ്

ബോളിവുഡില്‍ എപ്പോഴും സജീവമായിരിക്കുന്ന ഒരു താരമല്ല സൊനാക്ഷി സിന്‍ഹ. നിരീക്ഷിച്ചാല്‍, 'ദബാംഗ്' മുതലുള്ള സൊനാക്ഷിയുടെ സിനിമാ കരിയറിലെ ഈ കയറ്റിറക്കങ്ങള്‍ നമുക്ക് മനസിലാകും. എങ്കിലും ചെയ്ത ചിത്രങ്ങളും വേഷങ്ങളുമെല്ലാം ശ്രദ്ധേയമായിരുന്നുവെന്ന് പറയാതെയും വയ്യ.

2019ല്‍ സല്‍മാന്‍ ഖാനൊപ്പം 'ദബാംഗ്' എന്ന ചിത്രത്തിലേക്ക് ഓഫര്‍ ലഭിക്കുമ്പോള്‍ 90 കിലോയായിരുന്നു സൊനാക്ഷിയുടെ തൂക്കം. ഒരു ബോളിവുഡ് നടിക്ക് വേണ്ട, ആകാരഭംഗിയും സൗന്ദര്യവും സൊനാക്ഷിക്കില്ലെന്ന് രഹസ്യമായും പരസ്യമായും പലരും വിലയിരുത്തി.

എന്നാല്‍ സല്‍മാനൊപ്പം വെള്ളിത്തിരയില്‍ അഭിനയജീവിതത്തിന് തുടക്കം കുറിക്കാന്‍ കിട്ടിയ അവസരം പാഴാക്കാന്‍ സൊനാക്ഷിക്ക് കഴിഞ്ഞില്ല. കഠിനമായ പരിശ്രമത്തിലൂടെ 30 കിലോയാണ് അന്ന് സൊനാക്ഷി കുറച്ചത്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ഡയറ്റ് കൂടി നോക്കിയാണ് അന്ന് സൊനാക്ഷി അമിതവണ്ണം കുറച്ചത്. പിന്നീട് പല അഭിമുഖങ്ങളിലൂടെയും താരം ഇതെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെയാണ് സൊനാക്ഷി വണ്ണം കുറച്ചത്...

നേരത്തേ പറഞ്ഞത് പോലെ ഡയറ്റിന് വലിയ പ്രാധാന്യം നല്‍കിയതാണ് വണ്ണം കുറയ്ക്കാന്‍ സൊനാക്ഷിയെ ഏറെ സഹായിച്ചത്. 'ഹൈ പ്രോട്ടീന്‍- ലോ കാര്‍ബ് ഡയറ്റ്' ആയിരുന്നു അവര്‍ പിന്തുടര്‍ന്നത്. അതായത്, പ്രോട്ടീന്‍ അധികവും കാര്‍ബോഹൈഡ്രേറ്റ് കുറവുമായ ഡയറ്റ്. 

രണ്ട് മണിക്കൂര്‍ ഇടവേളകളില്‍ ലഘുവായി ഭക്ഷണം കഴിക്കും. അല്ലാതെ ഒറ്റയടിക്ക് വയറ് നിറയെ കഴിക്കുന്ന ശീലം പാടെ ഒഴിവാക്കി. വൈകീട്ട് 6ന് ശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം തൊടില്ല. രാവിലെ ഉണര്‍ന്നയുടന്‍ ഇളംചൂടുള്ള വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കും. 

പ്രഭാതഭക്ഷണമായി കൊഴുപ്പ് കുറഞ്ഞ പാലില്‍ ഗോതമ്പോ മറ്റെന്തെങ്കിലും ധാന്യങ്ങളോ വേവിച്ച് കലര്‍ത്തി കഴിക്കും. ചില ദിവസങ്ങളില്‍ 'വീറ്റ് ടോസ്റ്റ്', 'ഫ്രൂട്ട്‌സ് സലാഡ്' എന്നിവയും കഴിക്കും. ഉച്ചയ്ക്ക്, റൊട്ടി, വേവിച്ച പച്ചക്കറി, സലാഡ് എന്നിവയായിരിക്കും ഭക്ഷണം. രാത്രിയില്‍ മിക്‌സഡ് വെജിറ്റബിള്‍സ്, പരിപ്പ്, ഒരു കഷ്ണം ചിക്കന്‍ അല്ലെങ്കില്‍ ഒരു ഗ്രില്‍ഡ് ഫിഷ്. ഇതിനെല്ലാമൊപ്പം നല്ല വര്‍ക്കൗട്ടും കൂടിയായപ്പോള്‍ 30 കിലോ കുറഞ്ഞുകിട്ടി. 

 

 

പൊതുവേ വര്‍ക്കൗട്ടിന് തനിക്ക് മടിയാണെന്നാണ് സൊനാക്ഷി പറയാറ്. അതോടൊപ്പം തന്നെ ഭക്ഷണത്തോടുള്ള പ്രിയം വലിയ തിരിച്ചടിയാണെന്നും താരം പറയാറുണ്ട്. എങ്കിലും ബോളിവുഡിലേക്കുള്ള എന്‍ട്രിക്ക് മുമ്പ് 30 കിലോ കുറയ്ക്കാന്‍ കഴിഞ്ഞത് അഭിമാനമായാണ് സൊനാക്ഷി കണക്കാക്കുന്നത്. 

click me!