രോഗപ്രതിരോധശേഷിക്ക് ഇലക്കറിയെക്കാള്‍ പോഷകഗുണമുള്ള മൈക്രോഗ്രീന്‍

By Web TeamFirst Published Apr 29, 2019, 3:32 PM IST
Highlights

ഏത് ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം ഈ കുഞ്ഞുചെടികള്‍ക്കുണ്ട്. വിത്തുമുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്നവ, വിത്തിന്‍റെയും വേരിന്‍റെയും, ഇലക്കറിയുടെയും ഗുണം ചേർന്നതാണ് ഇവ.

പച്ചക്കറികളിലെ പുതിയ അംഗമാണ് മൈക്രോഗ്രീന്‍. പേര് പോലെ തന്നെ പച്ചക്കറികളുടെ വളരെ ചെറിയ തൈകളാണിവ. വിത്തുമുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്നവ, വിത്തിന്‍റെയും വേരിന്‍റെയും, ഇലക്കറിയുടെയും ഗുണം ചേർന്നതാണ് ഇവ. ഏത് ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം ഈ കുഞ്ഞുചെടികള്‍ക്കുണ്ട്.

 ഏത് വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാനായി ഉപയോഗിക്കാം. പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. കുറച്ചു മണ്ണും ചകിരിച്ചോറും വെള്ളവും  മാത്രം മതിയാകും മൈക്രോഗ്രീൻ തയ്യാറാക്കാൻ. ഒരു വിത്ത് മുളച്ചു 2 ആഴ്ചവരെ വളരാനുള്ള ഊർജം ആ വിത്തിൽ തന്നെ അടങ്ങിയിരിക്കുന്നതിനാൽ പ്രത്യേകിച്ച് വളങ്ങൾ ഒന്നും ചേർക്കാതെ തന്നെ വിത്തുകൾ മുളച്ചു പോഷക സമ്പുഷ്ടമായ മൈക്രോ ഗ്രീൻ നമുക്ക് നൽകും.

വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയ ശേഷം അതിനുമുകളില്‍ വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണോ ചകിരിച്ചോറോ ഇടണം. രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്‍റെ വളര്‍ച്ചാ ദൈര്‍ഘ്യം. 

രോഗപ്രതിരോധശേഷിക്ക് മികച്ചതാണ് മൈക്രോഗ്രീന്‍ ഏറെ മുന്നിലാണ്. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയാല്‍ സമ്പുഷ്ടം. ഗുണമുണ്ടെന്ന് കരുതി രുചിയില്ലെന്ന് വിചാരിക്കരുത്. നിറത്തിലും രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണിത്. സലാഡിലും കറികളിലും ഇവ രുചികൂട്ടാന്‍ ഉപയോഗിക്കാം.


 

click me!