അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

Published : Jun 21, 2023, 05:39 PM ISTUpdated : Jun 21, 2023, 05:42 PM IST
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

Synopsis

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി രാതി ഒഴിവാക്കുന്നതാണ് നല്ലതാണ്.   

അടിവയര്‍ കുറയ്ക്കാനായി കഷ്ടപ്പെടുകയാണോ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി രാതി ഒഴിവാക്കുന്നതാണ് നല്ലതാണ്. 

പലരും ഉച്ചയ്ക്ക് എന്നതുപോല രാത്രിയും ചോറ് കഴിക്കാറുണ്ട്. ഇതു വണ്ണം കൂടാന്‍ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

രാത്രി ചോറിന് പകരം ഓട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്.  ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓട്സ് സഹായിക്കും.

രണ്ട്...

ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തില്‍ ഫൈബര്‍, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്. അതിനാല്‍ ചോറിന് പകരം രണ്ടോ മൂന്നോ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്.

മൂന്ന്...

വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്. 

നാല്... 

ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാല്‍ രാത്രി ഒരു ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും നല്ലതാണ്. 

അഞ്ച്...

പഴങ്ങള്‍ കൊണ്ടുള്ള സാലഡ് രാത്രി കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ആറ്...

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയ നട്സുകള്‍ രാത്രി കഴിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ വെജിറ്റബിള്‍ ജ്യൂസ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ഗർഭിണികൾ എന്ത് കഴിക്കണം? ഈ ഭക്ഷണങ്ങൾ കുഞ്ഞിന് കരുത്ത് നൽകും
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം