ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? വെയിറ്റ് ലോസ് ഡയറ്റില്‍ ചോറ് ഒഴിവാക്കേണ്ടതുണ്ടോ?

Published : Jan 06, 2024, 01:04 PM IST
ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? വെയിറ്റ് ലോസ് ഡയറ്റില്‍ ചോറ് ഒഴിവാക്കേണ്ടതുണ്ടോ?

Synopsis

ചോറ് കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന വാദം നിങ്ങളെല്ലാവരും കേട്ടിരിക്കും. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കുന്നതിനായി ചോറ് പൂര്‍ണമായും ഡയറ്റില്‍ നിന്ന് ഉപേക്ഷിക്കുന്നവര്‍ വരെയുണ്ട്.

ലോകത്ത് തന്നെ ഏറ്റവുമധികം പേര്‍ പതിവായി കഴിക്കുന്ന ആഹാരമാണ് ചോറ്. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം നാം പ്രധാനമായും കണ്ടെത്തുന്നത് ചോറിലുള്ള കാര്‍ബോഹൈഡ്രേറ്റിലൂടെയാണ്. എന്നുമാത്രമല്ല, ഓരോ നാട്ടിലുമുള്ള ഭക്ഷ്യസംസ്കാരം അതത് ഇടങ്ങളില്‍ ജീവിക്കുന്നവരുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനം കൂടിയാണ്. 

എന്നാല്‍ ചോറ് കഴിക്കുന്നത് വണ്ണം കൂട്ടുമെന്ന വാദം നിങ്ങളെല്ലാവരും കേട്ടിരിക്കും. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കുന്നതിനായി ചോറ് പൂര്‍ണമായും ഡയറ്റില്‍ നിന്ന് ഉപേക്ഷിക്കുന്നവര്‍ വരെയുണ്ട്. പക്ഷേ ഇത്തരത്തില്‍ വെയിറ്റ് ലോസ് ഡയറ്റില്‍ നിന്ന് ചോറ് പരിപൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ടോ? അല്ലെങ്കില്‍ ചോറ് അത്രകണ്ട് വണ്ണം കൂട്ടാൻ കാരണമാകുമോ?

കാര്‍ബോഹൈഡ്രേറ്റ് മാത്രമല്ല ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, സെലീനിയം, അയേണ്‍, ബി വൈറ്റമിനുകള്‍ എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും സ്രോതസാണ് ചോറ്. ഈ ഘടകങ്ങളെല്ലാം തന്നെ ദഹനം, നേരത്തെ സൂചിപ്പിച്ചത് പോലെ ഊര്‍ജ്ജോത്പാദനം, ഫാറ്റ് എരിച്ചുകളയാൻ, ഹോര്‍മോണ്‍ ബാലൻസ് ചെയ്യാൻ എല്ലാം സഹായകമാണ്.

കാര്യങ്ങളിങ്ങനെയെല്ലാം ആണെങ്കിലും ചോറ് വണ്ണം കൂടുന്നതിലേക്കും നയിക്കാം. അതെങ്ങനെയെന്നല്ലേ? കഴിക്കുന്നതിന്‍റെ അളവ് തന്നെയാണ് ഇവിടെ വലിയ ഘടകമാകുന്നത്. ചോറിന്‍റെ അളവ് കുറയ്ക്കുകയെന്നതാണ് ഈ പ്രശ്നമൊഴിവാക്കാൻ ചെയ്യാവുന്നത്. 

പ്രത്യേകിച്ച് നേരത്തെ തന്നെ വണ്ണമുള്ളവര്‍, പ്രമേഹമുള്ളവര്‍ എല്ലാം ചോറിന്‍റെ അളവ് വിശേഷിച്ചും ശ്രദ്ധിക്കണം. വണ്ണം കുറയ്ക്കണം എന്നുള്ളവര്‍ക്ക് ദിവസത്തില്‍ ഒരു നേരം മാത്രം ചോറ് എന്ന രീതിയിലേക്ക് ഡയറ്റ് ക്രമീകരിക്കാം. ഒപ്പം തന്നെ ചോറിനൊപ്പം പച്ചക്കറികളും മറ്റും നിര്‍ബന്ധമായും ഉള്‍പ്പെടുത്താതിരിക്കുന്നതും പോഷകക്കുറവിലേക്ക് നയിക്കാം. 

അതുപോലെ തന്നെ വൈറ്റ് റൈസിനെ അപേക്ഷിച്ച് ബ്രൗണ്‍ റൈസാണ് കുറെക്കൂടി ആരോഗ്യകരം. എന്നതുകൊണ്ട് വൈറ്റ് റൈസ് നല്ലതല്ല എന്നില്ല. വെയിറ്റ് ലോസ് ഡയറ്റിനാണെങ്കില്‍ വൈറ്റ് റൈസ് ആണ് കുറച്ചുകൂടി നല്ലതും. ഇനി വണ്ണം കുറയ്ക്കാൻ ആണെങ്കിലും ചോറ് മുഴുവനായി ഡയറ്റില്‍ നിന്ന് മാറ്റുന്നത് ഉചിതമല്ല. അങ്ങനെ ചെയ്യുമ്പോള്‍ അത് ഡോക്ടറെ അറിയിച്ച്, ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടി തേടിയ ശേഷമേ ആകാവൂ. ഇക്കാര്യവും ഓര്‍മ്മിക്കുക.

Also Read:- 'കൊവിഡ് 19 ബാധിച്ച യുവാക്കളെ പില്‍ക്കാലത്ത് ബാധിക്കാനിടയുള്ള ഗുരുതരമായ മാനസികരോഗം...'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി