Health Tips: കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നാല് പാനീയങ്ങള്‍

Published : May 29, 2025, 09:56 AM IST
Health Tips: കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നാല് പാനീയങ്ങള്‍

Synopsis

സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം തുടങ്ങിയവയും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കാം. 

മദ്യപാനം കരളിന് നന്നല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതുപോലെ സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം തുടങ്ങിയവയും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കാം. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. കോഫി 

കോഫി പ്രേമിയാണോ? പതിവായി കോഫി കുടിക്കുന്നത് ഫാറ്റി ലിവര്‍ ഉള്‍പ്പടെയുള്ള കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

2. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ഇവയുടെ പതിവ് ഉപയോഗം ലിവര്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിച്ചേക്കാം. 

3. ബീറ്റ്റൂട്ട് ജ്യൂസ്  

നൈട്രേറ്റുകളാൽ സമ്പന്നവും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

4. ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.   

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


 

PREV
Read more Articles on
click me!

Recommended Stories

പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്
വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍