
രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകുന്നത്. വൈറസുകൾക്കെതിരെ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
1. മഞ്ഞള്‍- ഇഞ്ചി പാല്‍
ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍- ഇഞ്ചി പാല്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
2. നെല്ലിക്കാ- ഇഞ്ചി ജ്യൂസ്
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി വൈറല്‍ ഗുണങ്ങള്‍ അടങ്ങിയ നെല്ലിക്കാ- ഇഞ്ചി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
3. നെല്ലിക്കാ - ഇഞ്ചി ചായ
വിറ്റാമിന്‍ സി, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ നെല്ലിക്കാ - ഇഞ്ചി ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
4. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
5. ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
6. ചീര ജ്യൂസ്
വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ചീര ജ്യൂസ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.