
രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. അതുപോലെ തന്നെ രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തില്‍ നിന്ന് പല വിഷാംശങ്ങളും മറ്റ് കെമിക്കല്‍ മാലിന്യങ്ങളും നീക്കം ചെയ്യുന്ന അവയവമാണ് കരള്‍. വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിനെ ഡീറ്റോക്സ് ചെയ്യാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
1. മഞ്ഞള്‍ ചേര്‍ത്ത നാരങ്ങാ വെള്ളം
വിറ്റാമിന്‍ സിയും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ മഞ്ഞള്‍ ചേര്‍ത്ത നാരങ്ങാ വെള്ളം കുടിക്കുന്നത്
വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാനും കരളിനെ ഡീറ്റോക്സ് ചെയ്യാന്‍ അഥവാ കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ആരോഗ്യമേകാന്‍ സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡും വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും.
2. ജീരക വെള്ളം
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നതും വൃക്ക, കരള്‍ എന്നിവയെ ഡീറ്റോക്സ് ചെയ്യാന്‍ സഹായിക്കും.
3. നെല്ലിക്കാ ജ്യൂസ്
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തിന് നല്ലതാണ്.
4. ഇളനീര്‍
ഇളനീര്‍ കുടിക്കുന്നതും വൃക്കയെയും കരളിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കും.
5. ഓറഞ്ച് - ജിഞ്ചര്‍ ജ്യൂസ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ചയും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തിന് നല്ലതാണ്.
6. ഉലുവ വെള്ളം
വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നതും കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തിന് നല്ലതാണ്.
7. തുളസി ചായ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ തുളസി ചായ കുടിക്കുന്നതും കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍