പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. പ്രമേഹം നിയന്ത്രിക്കാൻ ഇവ കഴിക്കൂ.
food Dec 18 2025
Author: Ameena Shirin Image Credits:Getty
Malayalam
നട്സ്
നട്സ്, സീഡ്‌സ് എന്നിവ മിതമായ അളവിൽ കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്. ബദാം, കാഷ്യൂ, മത്തങ്ങ വിത്ത് എന്നിവ ദിവസവും കഴിക്കാവുന്നതാണ്.
Image credits: Getty
Malayalam
ഗ്രീൻ ടീ
ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താൻ ഗ്രീൻ ടീ കുടിക്കുന്നതിലൂടെ സാധിക്കും. കൊക്കോ, ഡാർക്ക് ചോക്ലേറ്റ് എന്നിവ മിതമായ അളവിൽ കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്.
Image credits: Getty
Malayalam
ക്യാരറ്റ്
ക്യാരറ്റിൽ ധാരാളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബെറീസ്
ബ്ലൂബെറി, സ്ട്രോബെറി എന്നിവ കഴിക്കുന്നത് പ്രമേഹം ഉള്ളവർക്ക് നല്ലതാണ്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
വെളുത്തുള്ളി
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സാധനങ്ങളാണ് വെളുത്തുള്ളിയും, സവാളയും. ഇത് രുചി നൽകാൻ മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഇലക്കറികൾ. ഇത് ദിവസവും കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ചീര
ദിവസവും ചീര കഴിക്കുന്നത് ഒരു ശീലമാക്കാം. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.