ദിവസവും പലതരം രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നമ്മൾ. രുചിക്കൊപ്പം ഭക്ഷണങ്ങൾ ഹെൽത്തിയും ആകട്ടെ. ഇന്ന് പരിചയപ്പെടുത്തുന്നത് മുളപ്പിച്ച ചെറുപയർ സാലഡ്. തയ്യാറാക്കുന്ന വിധം ഇങ്ങനെ.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

മുളപ്പിച്ച പയർ രണ്ട് കപ്പ്

സവാള ചെറുതായി അരിഞ്ഞത് ഒരു കപ്പ്

തക്കാളി ചെറുതായി അരിഞ്ഞത് അരക്കപ്പ്

കുരുമുളകുപൊടി 2 സ്പൂൺ

ആവശ്യത്തിന് ഉപ്പ്

ചെറുനാരങ്ങ നീര് രണ്ട് സ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറുപയർ നന്നായി മുളപ്പിച്ച് എടുക്കുക. അതിനായി ചെറുപയറിൽ വെള്ളം നനച്ചു വെയ്ക്കാം. രണ്ടുദിവസം ഇങ്ങനെ വെച്ചിരിക്കണം. നന്നായിട്ട് മുള വന്നതിനുശേഷം ചെറുപയർ കഴുകിയെടുക്കുക. അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പ്, സവാള, തക്കാളി, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഹെൽത്തിയായിട്ടുള്ള മുളപ്പിച്ച ചെറുപയർ സാലഡ് തയ്യാർ.