അസിഡിറ്റി പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

Published : Nov 02, 2024, 10:32 PM IST
അസിഡിറ്റി പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

Synopsis

ശരിയല്ലാത്ത ജീവിതശൈലിയും കൃത്യതയില്ലാത്ത ഭക്ഷണശീലവുമെല്ലാം ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. അതുപോലെ മാനസിക സമ്മർദ്ദം, പുകവലി, കഫൈൻ ഉപയോഗം, എരിവും കൊഴുപ്പും ഉള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയും കാരണങ്ങളാണ്.   

വയറിലൊരു പ്രശ്‌നം വന്നാല്‍ നമ്മുടെ മൊത്തത്തിലുള്ള കാര്യങ്ങള്‍ അവതാളത്തിലാകും. അത്തരത്തിലൊരു പ്രശ്‌നമാണ് അസിഡിറ്റി. ശരിയല്ലാത്ത ജീവിതശൈലിയും കൃത്യതയില്ലാത്ത ഭക്ഷണശീലവുമെല്ലാം ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. അതുപോലെ മാനസിക സമ്മർദ്ദം, പുകവലി, കഫൈൻ ഉപയോഗം, എരിവും കൊഴുപ്പും ഉള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയും കാരണങ്ങളാണ്. 

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. ഇഞ്ചി ചായ 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍‌ അടങ്ങിയ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. 

2. ഇളനീര്‍ 

ഇളനീര്‍ കുടിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങളെ അകറ്റാന്‍ ഗുണം ചെയ്യും. 

3. അയമോദക വെള്ളം 

അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും. 

4. ഗ്രീന്‍ ടീ 

ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കും. 

5. നാരങ്ങ ഇഞ്ചി ചായ 

നാരങ്ങ ഇഞ്ചി ചായ കുടിക്കുന്നതും ദഹനസംബന്ധമായ പ്രശ്നങ്ങളെ അകറ്റാന്‍ ഗുണം ചെയ്യും. 

6. കറ്റാര്‍വാഴ ജ്യൂസ് 

കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ തടയാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കുടിക്കേണ്ട 'ഗ്രീൻ' ജ്യൂസുകള്‍

youtubevideo

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍