പ്രധാനമായും രണ്ട് തരം കൊളസ്ട്രോളാണ് ഉള്ളത്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്‌ട്രോൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

കൊളസ്‌ട്രോൾ കൂടുന്നതിന് അനുസരിച്ച് ഹൃദ്രോഗ സാധ്യതയും വർധിക്കുന്നു. എന്നാൽ കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമായ ഘടകമാണ്. എല്ലാത്തരം കൊളസ്ട്രോളും മോശമല്ല. പ്രധാനമായും രണ്ട് തരം കൊളസ്ട്രോളാണ് ഉള്ളത്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്‌ട്രോൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. നല്ല കൊളസ്‌ട്രോൾ അളവ് കൂട്ടുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.

1.പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ഇത് ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവ നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.

2. കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ

സാൽമൺ, ചൂര തുടങ്ങിയ കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് നല്ല കൊളസ്‌ട്രോൾ കൂട്ടാൻ സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്.

3. പുളിപ്പിച്ച പാൽ ഉത്പന്നങ്ങൾ

തൈര്, ചീസ് തുടങ്ങിയ പുളിപ്പിച്ച പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കുന്നു. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.