ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Published : Jul 14, 2024, 10:10 AM ISTUpdated : Jul 14, 2024, 11:00 AM IST
 ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Synopsis

ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കിയാലോ?.  പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്  

ഓണസദ്യയിൽ പ്രധാനപ്പെട്ട ഒന്നാണ് പച്ചടി. കുഞ്ഞുങ്ങൾക്കും അധികം എരിവ് ഇഷ്ടമില്ലാത്തവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ വിഭവം. ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി തയ്യാടറാക്കിയാലോ?. 

വേണ്ട ചേരുവകൾ

  • ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട്                          1/4 കപ്പ്‌
  • മുളക് പൊടി                                      1/2 ടീസ്പൂൺ
  • തേങ്ങ                                                  1/4 ടീസ്പൂൺ
  • കടുക്                                                   1/8 ടീസ്പൂൺ
  • തൈര്                                                  2 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ                                        1 ടീസ്പൂൺ 
  • ഉപ്പ്                                                       ആവശ്യത്തിന്
  • കറിവേപ്പില                                        ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ബീറ്റ്റൂട്ട് മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയും കടുകും ചേർത്ത് അരച്ചെടുക്കുക. ബീറ്റ്റൂട്ട് വെന്തു വരുമ്പോൾ ഈ  മിക്സ് ചേർത്തിളക്കുക. തൈര് കൂടി ചേർത്ത് കൊടുക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി തൂവിയ ശേഷം തീ കെടുത്തുക. പച്ചടി തയ്യാർ.

മുളകിട്ട മീൻ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

 

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍