കിടിലൻ രുചിയിൽ മുളകിട്ട മീൻ കറി എ‌ളുപ്പം തയ്യാറാക്കാം. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

മുളകിട്ട മീൻകറിയാണ് നിങ്ങൾ ഏറെ ഇഷ്ടം? എങ്കിൽ ഇനി മുതൽ സ്പെഷ്യൽ മുളകിട്ട മീൻ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. 

വേണ്ട ചേരുവകൾ

  • മീൻ കഴുകി വൃത്തിയാക്കിയത് 1 കിലോ 
  • ഇഞ്ചി ഒരു ചെറിയ കഷ്ണം 
  • വെളുത്തുള്ളി 5 അല്ലി 
  • കുടംപുളി നാലോ അഞ്ചോ ചൂടുവെള്ളത്തിൽ കുതിർത്തത് 
  • വെളിച്ചെണ്ണ 3 സ്പൂൺ
  • കടുക് 1 സ്പൂൺ
  • ഉലുവ 1 സ്പൂൺ
  • കറിവേപ്പില ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന് 
  • കായം ഒരു ചെറിയ കഷ്ണം 

അരപ്പിന് വേണ്ടിയത് 

  • 1.ഒരു ചെറിയ സവാള (അല്ലെങ്കിൽ കൊച്ചുള്ളി ) പൊടിയായി അരിഞ്ഞത് 
  • 2.ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷ്ണം 
  • 3.വെളുത്തുള്ളി 4 അല്ലി 
  • 4.വെളിച്ചെണ്ണ 1 സ്പൂൺ
  • 5. ഉലുവ അര സ്പൂൺ
  • 6.കാശ്മീരി മുളക് പൊടി 4 കഷ്ണം 
  • 7.മല്ലി പൊടി 2 കഷ്ണം 
  • 8.മഞ്ഞൾ പൊടി അര കഷ്ണം 

തയ്യാറാക്കുന്ന വിധം 

ആദ്യം തന്നെ അരപ്പിനു വേണ്ടി ഒന്നു മുതൽ മൂന്ന് വരെയുള്ള ചേരുവകൾ ഒരു ചീനച്ചട്ടിയിലേക്ക് ഇട്ടു കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഒന്നു മൂപിച്ചെടുക്കുക. അതിലേക്കു കുറച്ചു ഉലുവ കൂടെ ചേർത്തു ഒന്നു മൂത്തു വരുമ്പോൾ പൊടികൾ (ആറു തൊട്ടു എട്ടു )വരെ യുള്ള ചേർത്തിളക്കി സ്റ്റോവ് ഓഫ്‌ ആക്കി ഒന്നു തണുത്തതിന് ശേഷം മിക്സിയിൽ കുറച്ചു കറിവേപ്പിലയും വെള്ളവും കൂടെ ചേർത്തു നന്നായി അരച്ചെടുക്കുക. ഇനി ഒരു മീൻചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു അതിലേക്കു കുറച്ചു കടുകും ഉലുവയും ഇട്ടു ഒന്നു പൊട്ടിവരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും ഒരു ചെറിയ കഷ്ണം കായം കൂടെ ചേർത്തു മൂത്തു വരുമ്പോൾ നേരെത്തെ അരച്ചെടുത്ത അരപ്പ് കൂടെ ചേർത്തു ആവശ്യത്തിന് വെള്ളവും, ഉപ്പും, കുതിർത്ത പുളിയും ചേർത്തു ഇളക്കി നന്നായി തിളച്ചതിനു ശേഷം മീൻ ഇട്ടു കൊടുത്തു കുറച്ചു കറിവേപ്പിലയും ഇട്ടു ഒരു ഇരുപതു മിനിട്ട് അടച്ചു വച്ച് വേവിച്ചെടുക്കുക. നല്ല അടിപൊളി കുറുകിയ ചാറോടു കൂടിയ മുളകിട്ട മീൻ കറി റെഡി.

മുളകിട്ട മീൻ കറി|Kerala Style Fish Curry|Kottayam Style Meen Mulakittathu #fish #fishcurry #tasty