ശരീരഭാരം നിയന്ത്രിക്കാൻ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കൂ

Published : Feb 07, 2026, 05:22 PM IST
food diet

Synopsis

ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമീകരണവും ഇതിന് ആവശ്യമാണ്. നിങ്ങൾ നടക്കാൻ പോകുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ഉറക്കം, വ്യായാമം, സമ്മർദ്ദം തുടങ്ങിയവയെല്ലാം ശരീരഭാരം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കൂടാതെ ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമീകരണവും ഇതിന് ആവശ്യമാണ്. നിങ്ങൾ നടക്കാൻ പോകുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കൂ. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഗ്രീക്ക് യോഗർട്ടും ബെറീസും

ഗ്രീക്ക് യോഗർട്ടിനൊപ്പം ബെറീസ് ചേർത്ത് കഴിക്കാം. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ ഇല്ലാതാക്കാനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

പുഴുങ്ങിയ മുട്ട

പുഴുങ്ങിയ മുട്ടയിൽ ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു.

ഓട്മീൽ

നടക്കുന്നതിന് മുമ്പ് ഓട്മീൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും കലോറി ഇല്ലാതാക്കാനും സഹായിക്കുന്നു. അതിനാൽ തന്നെ ശരീരഭാരം നിയന്ത്രിക്കാനും ഇത് നല്ലതാണ്.

പഴവും നട്ട് ബട്ടറും

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാരാളം നട്ട് ബട്ടറിൽ അടങ്ങിയിട്ടുണ്ട്. ഇത് പഴത്തിനൊപ്പം ചേർത്ത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

അവോക്കാഡോ ടോസ്റ്റ്

നടക്കുന്നതിന് മുമ്പ് അവോക്കാഡോ ടോസ്റ്റ് കഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. ഇത് കൊഴുപ്പ് ഇല്ലാതാക്കാനും നല്ലതാണ്.

ഒരുപിടി നട്സ് കഴിക്കാം

ബദാം, വാൽനട്ട് എന്നിവയിൽ ധാരാളം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് കലോറി ഇല്ലാതാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫാറ്റി ലിവർ കുറയ്ക്കുന്നതിന് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
ദിവസവും കിവി കഴിക്കുന്നതിന്റെ 5 അത്ഭുത ഗുണങ്ങൾ അറിയാം